കത്തോലിക്ക കോൺഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു .

കത്തോലിക്ക കോൺഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്റേയും, പൊതു സമ്മേളനത്തിന്റേയും , കർഷക ജ്വാലയുടേയും ഒരുക്കമായി മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ നിർവ്വഹിച്ചു . മാനന്തവാടി രൂപത പ്രസിഡന്റ് ഡോ. കെ . പി. സാജു , ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , ഗ്ലോബൽ സെക്രട്ടറിമാരായ ബെന്നി ആന്റണി , അഡ്വ . ഗ്ലാഡിസ് ചെറിയാൻ , മാനന്തവാടി രൂപത ഡയറക്ടർ റവ . ഫാ. ജോബി മുക്കാട്ടുകാവുങ്കൽ , തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ . ഫിലിപ് കവിയിൽ , മാനന്തവാടി രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, ജനറൽ കൺവീനർ ജോൺസൺ തൊഴുത്തുങ്കൽ , കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത സമിതിയംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Previous post സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ് .ടി .എ യാത്രയയപ്പ് സംഗമം നടത്തി.
Next post വന്യമൃഗശല്യത്തിനെതിരെ വയനാട്ടിലെ കർഷകരുടെ പ്രതിഷേധം പാർലമെൻ്റിൽ അലയടിക്കും: ഇ. ജെ ബാബു
Close

Thank you for visiting Malayalanad.in