വായിക്കുന്നത് ജീവിക്കാനാവണം: ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്

മാനന്തവാടി: അക്ഷരത്തിന്റെ വിത്ത് പാകലും ആശയങ്ങളുടെ വിരുന്നൊരുക്കുലുമാണ് അക്ഷരക്കൂട് ലക്ഷ്യമിടുന്നതെന്ന് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇന്നിന്റെ സ്മാര്‍ട്ട് ഡിജിറ്റല്‍ ലോകത്ത് ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ചൈതന്യമാണ് അക്ഷരങ്ങള്‍. വെറുതെ വായിക്കാനല്ല, വായനയിലൂടെ വളരാനാവണം. വായിക്കുന്നത് അറിയാനാണ്. അറിയുന്നത് ആവിഷ്‌കരിക്കാനാവണം. വായിക്കുന്നത് ജീവിക്കാനാവണം. അതിന് ജീവിതം വായനയും വായന ജീവിതവുമാകണം. പുസ്തകത്തെയും പ്രകൃതിയെയും മനുഷ്യനെയും വായിക്കാന്‍ മനസ്സ് കാണിക്കണം. അക്ഷരജ്ഞാനത്തില്‍ നിന്ന് ആത്മജ്ഞാനത്തിലേക്ക് വളരണം. അറിവ് ജീവിതത്തില്‍ അഭ്യസിക്കണം. അമ്മേ ഞാന്‍ എമ്മേ ആയി എന്ന് പറയുന്നതല്ല വിദ്യാഭ്യാസം. മുറിവുണ്ടാക്കാനും മുറിവുണക്കാനും വാക്കിനാവുമെന്നും ബിഷപ് പറഞ്ഞു. മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അക്ഷരങ്ങളേയും ആശയങ്ങളേയും ആദരിക്കുന്നവരുടെ സ്നേഹക്കൂട്ടായ്മയായ “അക്ഷരക്കൂട് “പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്. മാനന്തവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. ഫാ. വർഗ്ഗീസ് ടി.യു.താഴത്തെക്കുടിഫാ. സോജൻ വാണാക്കുടി എന്നിവർ പുസ്തകം പരിചയപ്പെടുത്തി. കവിയത്രി സ്റ്റെല്ലാ മാത്യു മുഖ്യ പ്രഭാഷണം നടത്തി. അക്ഷരക്കൂട്ട് കോ-ഓർഡിനേറ്റർ ഫാ. ഷൈജൻ മറുതല, വികാരി ഫാ. ഡോ. കുര്യാക്കോസ് വെളളച്ചാലിൽ, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ട്രസ്റ്റി രാജു അരികുപുറത്ത്, ഫാ. എൽദോ മനയത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് ഗീതാ പാരായണം മൽസരം നടത്തി
Next post സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ് .ടി .എ യാത്രയയപ്പ് സംഗമം നടത്തി.
Close

Thank you for visiting Malayalanad.in