നിയമസഭാ സ്പീക്കറുടെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

നിയമസഭാ സ്പീക്കറുടെ ജനാധിപത്യവിരുദ്ധ നിലപാടിലും പ്രതിപക്ഷ എംഎല്‍എമാരെ വാച്ചന്‍ വാര്‍ഡും ഭരണപക്ഷ എം എല്‍ എമാരും കയ്യേറ്റം ചെയ്ത നടപടിയിലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് സഭ നടപടികള്‍ ഏകപക്ഷീയമായി നിയന്ത്രിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ അഡ്വക്കറ്റ് ടി ജെ ഐസക് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുറഹ്മാന്‍,കെ കെ രാജേന്ദ്രന്‍, കെ അജിത, ആയിഷ പള്ളിയാല്‍,പി വിനോദ് കുമാര്‍, അരുണ്‍ ദേവ് സി എ ,ഹര്‍ഷല്‍ കോന്നാടന്‍, ഡിന്റോ ജോസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ ശശികുമാര്‍, പ്രതാപ് കല്‍പ്പറ്റ, സുനീര്‍ ഇത്തിക്കല്‍, കെ വാസു പി കെ സുബൈര്‍, ജെറീഷ് പുത്തൂര്‍വയല്‍, ഷബ്‌നാസ് തന്നാണി, സന്തോഷ് കൈനാട്ടി, വി നൗഷാദ്, ഷൈജല്‍ ബൈപ്പാസ്, എം എം കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ നിന്നും കാണാതായ വീട്ടമ്മയെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി
Next post അബ്ദുല്‍ നാസര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി.യുടെ രാപ്പകൽ സമരം.
Close

Thank you for visiting Malayalanad.in