കേബിള്‍ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 14 -ാംമത് വയനാട് ജില്ലാ കണ്വെന്ഷന് മാര്‍ച്ച് 15 ന് സുല്‍ത്താന്‍ ബത്തേരി ലെ സഫയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ ഇരുന്നുറോളം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കുന്ന ജില്ല കണ്വെന്ഷന് coa സംസ്ഥാന പ്രസിഡന്റ് അബുബക്കര്‍ സിദ്ദിക് ഉദ്ഘാടനം ചെയും. സിഒഎ സംസ്ഥാന വൈസ് പ്രസി. എം മന്‍സൂര്‍, കേരളാവിഷന് ചെയര്മാന് കെ ഗോവിന്ദന് തുടങ്ങിയവര്‍ പങ്കെടുക്കും. coa വയനാട് ജില്ല പ്രസിഡന്റ് പി.എം.എലിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കണ്‍വെന്‍ഷനില്‍ ജില്ല സെക്രട്ടറി അഷ്റഫ് പൂക്കയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ല ട്രഷറര്‍ ബിജു ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. കോര്പ്പറേറ്ററുകള്ക്കും കുത്തകകള്‍ക്കുമെതിരായ ജനകീയബദല്‍ എന്ന നിലയ്ക്ക് ദൃശ്യമാധ്യമരംഗത്ത് രൂപം കൊണ്ട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രസ്ഥാനം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബ്രോഡ് ബാന്‍ഡ് രംഗത്ത് വന്‍കിട ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് യഥേഷ്ടം പേചാനല്‍ നിരക്കു വര്‍ധിപ്പിക്കാന്‍ അവസരം നല്‍കും വിധം TRAI നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യുകയും ബ്രോഡ്കാസ്റ്റര്‍മാര്‍ നിരക്കുവര്‍ധന കേബിള്‍ടിവി ഓപ്പറേറ്റര്‍മാരുടേയും സാധാരണ വരിക്കാരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ സാഹചര്യം. ഈ സാഹചര്യത്തെ ജനപക്ഷത്തുനിന്ന് നേരിടാനുള്ള കാര്യപരിപാടികളും ബ്രോഡ്ബാന്‍ഡ് വ്യാപനം വയനാട്ടില്‍ കാര്യക്ഷമമാക്കുന്നതിനുള്ള കര്‍മ്മപരിപാടികളും ജില്ലാകണ്വെന്ഷ ചര്‍ച്ചചെയ്യും. ഗ്രാമീണമേഖലകളില്കൂടി ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്നതിന് സൗജന്യമായി ബ്രോഡ്ബാന്‍ഡ് കണക്ഷന് നല്കുന്ന കേരളാവിഷന് പദ്ധതിയുടെ വയനാട് ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. ബ്രോഡ്ബാന്‍ഡ് സര്‍വീസ് സപ്പോട്ടിംഗ് സെന്ററിന്റെ ബത്തേരി മേഖലാ ഓഫീസ് ഉദ്ഘാടനം നഗരസഭാ ചെയര്മാന് ടികെ രമേശ് നിര്‍വഹിക്കും.വാര്‍ത്താസമ്മേളനത്തില്‍ സിഒഎ ജില്ലാ പ്രസിഡണ്ട് പിഎം ഏലിയാസ് , സിഒഎ ജില്ലാ സെക്രട്ടറി അഷ്റഫ് പൂക്കയില്‍ ട്രഷറര്‍ ബിജു ജോസ് , സ്വാഗതസംഘം കണ്‍വീനര്‍ സി എച്ച് അബ്ദുള്ള . സ്വാഗതസംഘം ചെയര്മാന് അരവിന്ദന്, കാസിം തുടങ്ങിയവർ പങ്കെടുത്തു
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...