കേരള പ്രീമിയർ ലീഗ് : വയനാട് യണൈറ്റഡ് എഫ്. സി ലീഗ് സൂപ്പർ സിക്സ് ചാമ്പ്യന്മാർ

വയനാട് യുണൈറ്റഡ് എഫ്. സി, കേരള പ്രീമിയർ ലീഗ് ഫുട്ബാൾ 2022-23 സീസണിൽ സൂപ്പർ സിക്സ് ചാമ്പ്യന്മാർ.
കേരള പോലീസ്, ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, കേരള യുണൈറ്റഡ് എഫ് സി,കോവളം എഫ്. സി തുടങ്ങി സംസ്ഥാനത്തെ പ്രഗത്ഭ ടീമുകൾ വയനാടൻ കരുത്തിനു മുന്നിൽ അടിയറവ് പറഞ്ഞ കേരള പ്രീമിയർ ലീഗ് ഫുട്ബാൾ സൂപ്പർ സിക്സിൽ കളിച്ച 5 കളികളിൽ നാലും വിജയിച്ച ടീം, ഒരു കളിയിൽ സമനില നേടി അപരാജിതരായാണ് സൂപ്പർ സിക്സ് ചാമ്പ്യന്മാരായത്. നേരത്തെ നടന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിലും ചാമ്പ്യമാരായാണ് ക്ലബ്‌ സൂപ്പർ സിക്സിൽ യോഗ്യത നേടിയത്. സീസണിലെ 12 മത്സരങ്ങളിൽ 18 ഗോളുകൾ നേടിയ ടീം ആറ് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയതും വയനാട് യുണൈറ്റഡ് എഫ്. സിയാണ്.32അംഗ ടീമിൽ 20പേർ വയനാട്ടുകാരാണ്. കൂടാതെ3വിദേശതാരങ്ങളും, കേരളത്തിനകത്തും, പുറത്തുമുള്ള മികച്ച കളിക്കാരയുംഅണിനിരത്തിയാണ് ക്ലബ്‌ ഈ മുന്നേറ്റം നടത്തിയത്.
പിണങ്ങോട് സ്വദേശി ഷമീം ബക്കർ സി കെ ചെയർമാൻ ആയിട്ടുള്ള ടീമിന്റെ മുഖ്യ പരിശീലകൻ 2001 സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീം താരം സനുഷ് രാജാണ്, മുംബൈ സ്വദേശി ഡെയ്സൺ ചെറിയാനാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്കാര സാഹിതിയും ഇന്ദിരാജി വുമൺസ് സൊസൈറ്റിയും സിൽവി തോമസിനെ ആദരിച്ചു
Next post അഞ്ചിൻ്റെ പൈസ നൽകാതെ പത്ത് ലക്ഷം നൽകിയെന്ന് സി.പി.എമ്മും സർക്കാരും പ്രചരിപ്പിക്കുന്നുവെന്ന് ജോഗിയുടെ മകൻ.
Close

Thank you for visiting Malayalanad.in