ലോക വനിതാ ദിനം: ജാസ്മിൻ കരീമിന് വുമൺസ് എക്സലൻസ് പുരസ്കാരം ഞായറാഴ്ച സമർപ്പിക്കും

.
കൽപ്പറ്റ .: ലോക വനിത ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിൻ്റെ ഈ വർഷത്തെ മികച്ച സംരംഭകയായി ജാസ്മിൻ കരീമിനെ തിരഞ്ഞെടുത്തു. പുരസ്കാരം ഞായറാഴ്ച കൽപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
എഞ്ചിനീയറിങ് മേഖലയിലെ ജോലി സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ അറിവ് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ 2005-ൽ ആർ ഐ ടി സ്കൂൾ ഓഫ് ഡിസൈൻ ടെക്നോ ക്യാമ്പസ് ആരംഭിച്ചു.ടെക്നിക്കൽ വിദ്യാർത്ഥികൾക്ക് പുറമെ നോൺ ടെക്നിക്കൽ വിദ്യാർത്ഥികൾക്കും വിദേശത്തും സ്വദേശത്തും ജോലി ചെയ്യാൻ അവസരം ഒരുക്കി 18 വർഷങ്ങളായി പെൺകരുത്തിൽ മുന്നേറുകയാണ് ആർ ഐ ടിയും,ജാസ്മിൻ കരീമും.ഇരുപത്തിയൊന്നാം വയസ്സിൽ തൻറെ സ്വപ്നത്തെ കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞപ്പോൾ അതാരും കാര്യമാക്കിയില്ല.തളരാനോ പിന്മാറാനോ തയ്യാറാകാതെ കൃത്യമായ പ്ലാനിങ്ങോടെ അവരുടെ അനുവാദം വാങ്ങി സ്വപ്നത്തിലേക്ക് എത്തിയെ മതിയാകൂ എന്ന നിശ്ചയദാർഢ്യമാണ് 18 വർഷങ്ങൾക്കിപ്പുറം വിവിധ അവാർഡുകളോടു കൂടി ഈ ധീര വനിതയെ വ്യത്യസ്തയാക്കിയത്.

കോവിഡ് പ്രതിസന്ധി പിടിമുറുക്കുന്നത് വരെ നൂറിലധികം വിദ്യാർത്ഥികൾക്ക് സൗജന്യ പഠനവും മികച്ച ജോലിയും നൽകിക്കൊണ്ടിരുന്ന സ്ഥാപനം നിലവിൽ ഓൺലൈൻ ആയാണ് പ്രവർത്തിക്കുന്നത്.അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 20 രാജ്യങ്ങളിലേക്ക് ആർ ഐ ടി യുടെ ഓഫ് ലൈൻ ആൻഡ് ഓൺലൈൻ സർവീസുകൾ ലഭ്യമാക്കുകയാണ് നിലവിലെ ലക്ഷ്യം.പുതുതലമുറയിലെ വിദ്യാർത്ഥികൾക്ക് ഉടൻ ജോലി വേണമെന്ന ആഗ്രഹവും രക്ഷിതാക്കൾക്ക് അവരെ പെട്ടെന്ന് ജോലികളിലേക്ക് എത്തിക്കാൻ വേണ്ട സാഹചര്യങ്ങളുമായിരുന്നു ആവശ്യം.അതിനു പറ്റിയ മികച്ച ചോയിസ് ആയിരുന്നു ആർ ഐ ടി. ആയതിനാൽ കൂടുതൽ വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനായി എത്തി.ഫീൽഡിൽ ഉണ്ടായിരുന്ന മത്സരങ്ങളിലും പ്രതിസന്ധികളിലും തോറ്റു പോകാതെ പൊരുതി ജാസ്മിൻ കരീം വിജയത്തിലേക്ക് എത്തി.കോവിഡ് മഹാമാരിയിൽ സംസ്ഥാനം ഒന്നടങ്കെ ലോക്ക് ഡൗൺലേക്ക് മാറിയപ്പോൾ സാങ്കേതികവിദ്യയിലൂടെ ഓൺലൈൻ എന്ന ആശയത്തിലേക്ക് ആർ ഐ ടി മാറി.

എറണാകുളം സ്വദേശിനിയായ ജാസ്മിൻ കരീം മലപ്പുറം കേന്ദ്രീകരിച്ചാണ് ആദ്യ സ്ഥാപനം ആരംഭിച്ചത്.കരുത്തായി ഭർത്താവ് സലീമും മകൻ ആദിൽ കെ സലീമും മറ്റു കുടുംബാംഗങ്ങളും ഒപ്പം ചേർന്നു.ഇന്നും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ജാസ്മിൻ. മൂന്ന് ദിവസമായി നടക്കുന്ന വുമൺസ് ഇൻഫ്ളുവൻ സേഴ്സ് മീറ്റിനോടനുബന്ധിച്ച് കൽപ്പറ്റ ഇന്ദ്രിയ വയനാട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ടി. സിദ്ദീഖ് എം എൽ .എ. പുരസ്കാരം സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് തുടങ്ങി : മികച്ച കലക്ടർ പുരസ്കാരം നേടിയ എ. ഗീതയെ ആദരിച്ചു.
Next post മൂന്നാമത് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു : വുമൺ എക്സലൻസ് പുരസ്കാരം ജാസ്മിൻ കരീമിന് സമ്മാനിച്ചു
Close

Thank you for visiting Malayalanad.in