.
കൽപ്പറ്റ: വയനാട് ജില്ലയിലും കേരളത്തിലാകെയും വലിയ സാമൂഹ്യ , സാമ്പത്തിക , പാരിസ്ഥിതിക പ്രശ്നമായി മാറി രിക്കുന്ന വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രി , വനംമന്ത്രി , വനം പ്രിൻസിപ്പൽ സെക്രട്ടറി , കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് , ദേശീയ കടുവ സംരക്ഷണ അതോറിറ്റി , സെൻട്രൽ എംപവേർഡ് കമ്മിറ്റി എന്നിവർക്ക് സുൽത്താൻബത്തേരി സ്വദേശി അഡ്വക്കേറ്റ് തങ്കച്ചൻ മുഞ്ഞനാട്ട് സമർപ്പിച്ചു.
വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണങ്ങളായി വരുന്നത് വനത്തിന്റെ ഗുണനിലവാരമില്ലായ്മ , വനത്തിലെ ഏക വൃക്ഷത്തോട്ടങ്ങൾ , മഞ്ഞക്കൊന്ന , കൊങ്ങിണി , കമ്മ്യൂണിസ്റ്റ് പച്ച എന്നിങ്ങനെ അന്തക സസ്യങ്ങളും വൃക്ഷങ്ങളും വനത്തിലാകെ വളർന്നു പടരുന്നത് , വനത്തിന് താങ്ങാവുന്നതിൽ അധികമുള്ള മൃഗസാന്ദ്രത, വനത്തിൽ മനുഷ്യന്റെ ഇടപെടൽ എന്നിങ്ങനെ അടിസ്ഥാന കാരണങ്ങളാലും മറ്റുമാണ് .
ഇക്കാര്യങ്ങൾ പഠന -ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ലളിതവും കാലോചിതവുമായ പദ്ധതി തയ്യാറാക്കി അധികാരികൾക്ക് മുമ്പിൽ സമർപ്പിച്ചു.
. വന്യമൃഗ ശല്യം അടിയന്തരമായി പരിഹരിക്കേണ്ടത് , മനുഷ്യ – മൃഗ സംഘട്ടനം ഇല്ലാതാക്കുന്നതിനും സ്വത്തിനും ജീവനും സംരക്ഷണ o നൽകുന്നതിനും കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും കേരളം നേരിടുന്ന ഏറ്റവും അപകടകരമായ പരിസ്ഥിതി പ്രശ്നമായ ഭൂനാശം ( ഭൗമോപരിതലo കുറയൽ ) കുറയ്ക്കുന്നതിനും സമൂഹത്തിന്റെ സമാധാനപൂർണമായ നിലനിൽപ്പിനും വനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും അനിവാര്യമാണ് . അതോടൊപ്പം കേരളത്തിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ 1200 – ൽ അധികം മനുഷ്യർ കൊല്ലപ്പെട്ടുവെ ന്നതും , വന്യജീവി അക്രമത്തിൽ 15000 ൽ അധികം പേർക്ക് പരിക്കുപറ്റിയതും , നൂറുകണക്കിന് കോടി രൂപയുടെ വസ്തുനാശം സംഭവിച്ചു വെന്ന വസ്തുതകളും പരിഗണിച്ചുമാണ് സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുള്ളത് . , അനുദിനം വർദ്ധി ച്ചുവരുന്ന പ്ര ശ്ങ്ങൾ ഏതൊക്കെയെന്നു കണ്ടെത്തിയതിന്റെ തിന്റെ അടിസ്ഥാനത്തിൽ , വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് കാടും നാടും ശാശ്വതമായി വേർതിരിക്കുകയാണ് വേണ്ടത്എന്ന് നിർദ്ദേഷവും അതിനാവശ്യമായനാലിന പദ്ധതികളു മാണ് കേരള സർക്കാരിനും മറ്റ് അധികാരികൾക്കും മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത് . (1) വനക്രമീകരണം (2 ) ഭൂമിക്ക് പകരം ഭൂമി (3) സംയോജിത പ്രതിരോധം (4) സജീവ വനം എന്നീ നാലിന പദ്ധതികൾ ഒരേസമയം നടപ്പാക്കുന്നതോടെപ്പം കാടും നാടും ശാശ്വതമായി വേർതിരിക്കാനും , അതുവഴി മനുഷ്യ – മൃഗ സംഘട്ടനവും വന്യജീവി ശല്യവും ഇല്ലാതാക്കാനും കഴിയും. വയനാട് ജില്ലയിൽ സുൽത്താൻബത്തേരിക്കടുത്ത് മുത്തങ്ങ , കാളങ്കണ്ടി , കല്ലൂർ 67 , തോട്ടാമൂല പ്രദേശങ്ങൾ ഉൾപ്പെടുത്തിയും മുത്തങ്ങ , മന്മഥൻമൂല , കാളിച്ചിറ , കോളൂർ , കരടിമാട് ഭാഗങ്ങൾ ഉൾപ്പെടുത്തിയും പുത്തൂർ , മണിമുണ്ട , പാമ്പൻകൊല്ലി , പിലാക്കാവ് , നായ്ക്കട്ടി , വിഷ്ണുഗിരി , കാരശ്ശേരി ഭാഗങ്ങൾ ഉൾപ്പെടുത്തി യും മാതൃക പദ്ധതി , ഈ മേഖലയിൽ 15 വർഷത്തെ പഠന – ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ‘ ലോകസമാധാനം വികസനം പരിസ്ഥിതി ‘ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഈ പുസ്തകത്തിനു വേണ്ടി നടത്തിയ പഠന – ഗവേഷണങ്ങളിൽ കണ്ടെത്തിയ കാര്യങ്ങളാണ് പരിഹാരനിർദ്ദേശങ്ങളായി മുന്നോട്ട് വെക്കുന്നത്. കേരള സർക്കാരിന്റെ സാമ്പത്തിക പരാധീനത , സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ലഭിക്കാനില്ലെന്നത് , സംസ്ഥാനത്തെ പരിസ്ഥിതി പ്രശ്നങ്ങൾ , സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ , കർഷകരുടെ ദുരിത പൂർണ്ണമായ ജീവിതം , കാർഷിക ഇവരുടെ ജീവിത നിലവാരവും വരുമാനവും ഉയർത്തേണ്ടതിന്റെ ആവശ്യകത , കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ , ശരിയായ പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം പരിഗണിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുനത് . പദ്ധതി ശരിയായി നടപ്പിലാക്കുന്നതുവഴി ആയിരക്കണക്കിന് ഏക്കർ ഭൂമി സർക്കാരിനും ത്രിതല പഞ്ചായത്തുകൾക്കും , ഒരു രൂപ പോലും മുടക്കാതെ , വികസന ആവശ്യങ്ങൾക്ക് വിട്ടു കിട്ടുകയും കൂടി ചെയ്യുന്നതിനാൽ കേരളത്തിന്റെ മാതൃകാ വികസന പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാൻ ആകുമെന്ന് അഡ്വക്കേറ്റ് തങ്കച്ചൻ മുഞ്ഞനാട്ട് സർക്കാ റിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക് അഡ്വ. തങ്കച്ചൻ 9447 934 275
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...