വയനാട്ടിൽ കാട്ടുതീ: ഏക്കർ കണക്കിന് വനം കത്തിനശിച്ചു.: ഫയർഫോഴ്സ് എത്തി തീയണച്ചു.

വേനൽ കടുത്തതോടെ വയനാട്ടിൽ കാട്ടു തീ പടരുന്നു. സുൽത്താൻ ബത്തേരിയിൽ വയനാട് വന്യജീവി സങ്കേതത്തിൽ ഹെക്ടർ കണക്കിന് വനം കത്തി നശിച്ചു. നായ്ക്കട്ടി ഫോറസ്റ്റ് സെക്ഷനിലെ ഓടപ്പള്ളം വനഭാഗത്താണ് തീ പടർന്നത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചു.
ഉച്ചയ്ക്ക് 2 മണിയോടെയാണ് ഓടപ്പള്ളം ഭാഗത്ത് ഉൾക്കാട്ടിൽ തീ കണ്ടത്. മിനിറ്റുകൾക്കകം തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. വനംവകുപ്പും ഫയർഫോഴ്സും സന്നദ്ധ സേവകരുമുൾപ്പടെ നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. വേനൽ കടുത്തതോടെ അടിക്കാടുകൾ ഉണങ്ങിക്കിടക്കുന്നതിനാൽ വളരെ പെട്ടെന്ന് തീ പടരുകയാണ്. കഴിഞദിവസം തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മക്കിമലയിലും തീ പടർന്നിരുന്നു. വനത്തിലേക്ക് തീ പടരാതിരിക്കാൻ വനാതിർത്തികളിൽ ഫയർലൈൻ നിർമ്മിച്ചിട്ടുണ്ടെങ്കിലും പൊടുന്നനെയുണ്ടാകുന്ന തീയെ നിയന്ത്രിക്കാൻ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്
Next post ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ താലിയും സ്കൂട്ടിയും മോഷ്ടിച്ച കള്ളൻ പോലീസ് പിടിയിലായി.
Close

Thank you for visiting Malayalanad.in