വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്
വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി.ബസ് ഓട്ടോയിലും സ്കൂട്ടിയിലും രണ്ട് കാറിലും ഇടിച്ച് അപകടത്തിൽപ്പെട്ടു.
ഓട്ടോ ഡ്രൈവർ എടപ്പെട്ടി വാക്കൽ വളപ്പിൽ ഷെരീഫ് (50),. എടപ്പെട്ടി കോളനിയിലെ എടപ്പെട്ടി ചുള്ളി മൂല കോളനിയിലെ ചാമൻ്റെ ഭാര്യ അമ്മിണി (55) ,എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പുള്ളി മൂല കോളനിയിലെ ശാരദ ( 55) യെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അപകടത്തിൽ പരിക്കേറ്റരണ്ടു പേരെ കൈനാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് യാത്രക്കാരായ മീനങ്ങാടി മൂടക്കൊല്ലി. സ്വദേശി ശ്രീജിത്ത് (40) എന്നിവർക്കാണ് പരിക്കേറ്റത്.
പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ കിറ്റ് വാങ്ങാൻ തെനേരിയിലേക്ക് രണ്ട് സ്ത്രീകളെയും കൊണ്ടുപോയ ഓട്ടോയാണ് അപകടത്തിൽ പ്പെട്ടത്.
.
One thought on “വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്”
ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്കെതിരെ മാതൃകാപരമായ ശിക്ഷ കൊടുക്കാത്ത പക്ഷം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കുക തന്നെ ചെയ്യും.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...
ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്കെതിരെ മാതൃകാപരമായ ശിക്ഷ കൊടുക്കാത്ത പക്ഷം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കുക തന്നെ ചെയ്യും.