വയനാട് ഗവ: മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിലേക്ക്

.
കൽപ്പറ്റ:- വയനാട് ഗവ: മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിലേക്ക്.

ജനപ്രതിനിധികളുടെ ഓഫീസുകളിലേക്ക് മാർച്ച് നടത്താൻ കൽപ്പറ്റയിൽ ചേർന്ന കർമ്മസമിതി യോഗത്തിൽ തീരുമാനമായി.കാർഷിക വിളകളുടെ വിളവെടുപ്പ് കാരണം ഇടക്കാലത്ത് നിർത്തിവെച്ച സമരമാണ് വീണ്ടും ശക്തമാക്കാൻ മെഡിക്കൽ കോളേജ് കർമ്മസമിതി തീരുമാനിച്ചത്.ചികിൽസ കിട്ടാതെയുള്ള മരണങ്ങൾ തുടർക്കഥയായിട്ടും സർക്കാർ വയനാടിനോട് അവഗണന കാട്ടുകയാണ്. ദാന ഭൂമി മടക്കി മലയിൽ ഉണ്ടായിട്ടും സർക്കാർ അലംഭാവം കാട്ടുകയാണന്നും കർമ്മസമിതി ഭാരവാഹികൾ ആരോപിച്ചു. വയനാട് സർക്കാർ മെഡിക്കൽ കോളേജ് ചന്ദ്ര പ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന ചെയ്ത മടക്കി മലഭൂമയിൽ നിർമ്മിക്കണമെന്ന് കൺവെൻഷൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ ജനപ്രതിനിധികളുടെ ഓഫീസിന് മുമ്പിലേക്ക് സമരം വ്യാപിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ ഇ.പി. ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. റ്റി .യു . ബാബു അധ്യക്ഷത വഹിച്ചു. വി.പി.അബ്ദുൾ ഷുക്കുർ ,എം.ബഷീർ, സുലോചന രാമകൃഷ്ണൻ , സി.പി. അഷറഫ്, വി.എസ്. ബെന്നി, റ്റി.ജെ.ബാബുരാജ്, അഷറഫ് പുലാടൻ, അബ്ദുൾ ഖാദർ മടക്കി മല , എടത്തിൽ അബ്ദുൾ റഹിമാൻ , ജോർജ്ജ് പൊടി പാറ, വിനോദ് മടക്കി മല , റിയാസ് കാക്കവയൽ, പി.കുഞ്ഞാലി, റ്റി.കെ. നാസർ, പി.പി. ജോസ്, പി.എൻ. സുരേന്ദ്രൻ , ഖാലിദ് പനമരം, ഈശ്വരൻ മാടവന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫാസിസ്റ്റ് ഭരണത്തെ ജനകീയ പ്രതിരോധത്തിലൂടെ ചെറുക്കാൻ ഇടതുപക്ഷം നേതൃത്വം വഹിക്കും: എം. വി .ഗോവിന്ദൻ മാസ്റ്റർ.
Next post വയനാട്ടിൽ വൻ നെറ്റ് വർക്ക് മാർക്കറ്റിoഗ് തട്ടിപ്പ് . ഇരകളായി ആയിരങ്ങൾ
Close

Thank you for visiting Malayalanad.in