ജനകീയ പ്രതിരോധ ജാഥയുടെ വയനാട്ടിലെ പര്യടനത്തിൻ്റെ സ്വീകരണ പരിപാടികൾ സമാപിച്ചു.

കൽപ്പറ്റ:
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വയനാട്ടിലെ പര്യടനത്തിൻ്റെ സ്വീകരണ പരിപാടികൾ സമാപിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു രാത്രി 9 മണിയോടെ അവസാന സ്വീകരണം. കണ്ണൂരിലെ പര്യടനത്തിന് ശേഷം വയനാട്ടിലെത്തിയ ജാഥയെ തലപ്പുഴയിൽ സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മുൻ എം.എൽ.എ.സി.കെ.ശശീന്ദ്രൻ ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് കൽപ്പറ്റയിലെത്തിയത് ‘
ബി.ജെ.പി.യുടെ ഫാസിസ്റ്റ് വൽക്കരണ നയത്തിനെതിരെ മതനിരപേക്ഷതയിൽ നിന്ന് ചെറുത്തു നിൽപ്പിന് നേതൃത്വം നൽകാൻ ഇടതുപക്ഷത്തിന് മാത്രമെ കഴിയൂ എന്ന് സ്വീകരണ യോഗത്തിൽ സി.പി.എം സംസ്റ്റ സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘നങ്ക മക്ക’ : മാനന്തവാടി നഗരസഭ ഗോത്ര ഫെസ്റ്റ് 25-ന്
Next post പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാതയ്ക്കുള്ള സമരം 55ാം ദിവസത്തിലേക്ക്
Close

Thank you for visiting Malayalanad.in