കുംഭംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി

.
മാനന്തവാടി:

തെക്കൻ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കുംഭംവാവുബലിക്ക് ആയിരങ്ങളെത്തി പിതൃ തർപ്പണം നടത്തി. പാപനാശിനിക്കരയിൽ തിങ്കളാഴ്ച രാവിലെ അഞ്ചിന് തുടങ്ങിയ ബലിതർപ്പണം 12 മണി വരെ നീണ്ടു. കെ.എൽ. ശങ്കര നാരായണ ശർമ, കെ.എൽ. രാധാകൃഷ്ണ ശർമ, പുതുമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, അരിങ്ങോട്ടില്ലം രാമചന്ദ്രൻ നമ്പൂതിരി ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ കെ.എൽ. രാമചന്ദ്ര ശർമ, ഗണേഷ് ഭട്ട് എന്നിവർ സഹകാർമ്മികരായി. ക്ഷേത്രത്തിലെത്തിയവർക്ക് ദേവസ്വം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കാപ്പിയും ലഘുഭക്ഷണവും നൽകി. വിവിധ പ്രവർത്തനങ്ങൾക്ക് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.സി. സദാനന്ദൻ, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സര്‍ക്കാരുകളുടെ വയനാടന്‍ കര്‍ഷകരോടുള്ള സമീപനം വഞ്ചനാപരം യു ഡി.എഫ് കര്‍ഷകകോഡിനേഷന്‍ കമ്മിറ്റി
Next post വയനാട് മെഡിക്കൽ കോളേജിൽ കാത്ത് ലാബ് നിർമ്മാണം മാർച്ച് 15-നകം പൂർത്തിയാക്കാൻ തീരുമാനം: വിശ്രമമന്ദിരം കൂട്ടിരിപ്പുകാർക്ക് തുറന്നുകൊടുക്കും.
Close

Thank you for visiting Malayalanad.in