ലക്കിടി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ് ജില്ലാ കളക്ടര്‍ എ. ഗീത ലോഞ്ച് ചെയ്തു. എന്‍ ഊരിലേക്കുള്ള പ്രവേശനത്തിന് ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ഫെബ്രുവരി 21 മുതല്‍ ഓണ്‍ലൈനായി www.enooru.co.in എന്ന വെബ്സൈറ്റിന്റെ ബീറ്റ വേര്‍ഷനിലൂടെ പ്രതിദിനം 1500 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 500 ടിക്കറ്റുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടലൂടെ സന്ദര്‍ശകര്‍ക്ക് ഓഫ്ലൈനായും ലഭ്യമാകും. നിലവിലെ പ്രതിദിനം 2000 ആളുകള്‍ക്കുള്ള സന്ദര്‍ശന നിയന്ത്രണം തുടരും. ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ മോഹന്‍ദാസ്, ഡി.ടി.പി.സി മാനേജര്‍മാരായ രതീഷ് ബാബു, വി.ആര് ഷിജു, എന്‍ ഊര് സെക്രട്ടറി മണി മീഞ്ചാല്‍, എന്‍ ഊര് ജോയിന്റ് സെക്രട്ടറിമാരായ എം.പി മുത്തു, ടി. ഭാസ്കരന്, എന്‍ ഊര് അഡീ. സിഇഒ (ഓപ്പറേഷന്‍സ്) പി.എസ് ശ്യാംപ്രസാദ്, എന്‍ ഊര് അസിസ്റ്റന്റ് മാനേജര്‍മാരായ സി.ബി അഭിനന്ദ്, എസ്. സജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9778783522 എന്ന നമ്പറില്‍ ബന്ധപ്പെടുക.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....