
തോട്ടം തൊഴിലാളി വിഷയത്തിൽ സർക്കാരിനെതിരെ മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ. : 600 രൂപ കൂലിയിൽ വിട്ടുവീഴ്ചക്കില്ല കൽപ്പറ്റ :
ഇടതുപക്ഷ മുന്നണി തീരുമാനിച്ചതും സർക്കാർ നിശ്ചയിച്ചതും മന്ത്രിസഭ തീരുമാനമെടുത്തതുമായ തോട്ടം തൊഴിലാളികളുടെ കൂലി 600 രൂപയാക്കി നടപ്പാക്കണമെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. എ.ഐ.ടി.യു.സി. ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോട്ടം തൊഴിലാളികളുടെ വിഷയത്തിൽ കടുത്ത ഭാഷയിലാണ് കെ.പി. രാജേന്ദ്രൻ വിമർശനമുന്നയിച്ചത്. തോട്ടം ഉടമകൾ ആവശ്യപ്പെടുന്നതെല്ലാം ചെയ്ത് കൊടുക്കുന്ന സർക്കാർ തൊഴിലാളികളുടെ ആവശ്യവും അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ എ.ഐ.ടി.യു.സി.ക്ക് പിടിവാശിയാണന്ന് പറയുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.
കലക്ട്രേറ്റിലെ ജില്ലാ ലേബർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു. എ.ഐ.ടി.യു.സി. വയനാട് ജില്ലാ പ്രസിഡണ്ട് വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു.
പി.കെ. മൂർത്തി , വി.യൂസഫ്, എ. ബാലചന്ദ്രൻ , മഹിതാ മൂർത്തി , അമ്മാത്തു വളപ്പിൽ കൃഷ്ണകുമാർ, ദിനേശ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.