മലപ്പുറം : ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചട്ടിപ്പറമ്പ് എജ്യൂകെയര്‍ ഡെന്റല്‍ കോളേജ് സ്റ്റുഡന്‍സ് യൂണിയനും ജില്ലാ സ്പോട്സ് കൗണ്‍സിലും സംയുക്തമായി എജ്യൂകെയര്‍ വനിതാ മാരത്തോണ്‍ സംഘടിപ്പിക്കും. മാര്‍ച്ച് 5 ന് ഞായറാഴ്ച രാവിലെ 6.30 ന് മലപ്പുറം കോട്ടപ്പടിയില്‍ നിന്ന് മാരത്തോണ്‍ ആരംഭിക്കും. വനിതാ മാരത്തോണിന്റെ ലോഗോ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന് പ്രകാശനം ചെയ്തു. ചടങ്ങില്‍ കോളേജ് രജിസ്ട്രാര്‍ പി അബ്ദുല്‍ റസാഖ് , ഡോക്ടര്‍ അസഫ് അബൂബക്കര്‍, സി എം അംന , അന്സിമ, പി കെ ഫാത്തിമ ജസീറ , അനഘ, അനുഭവ് ദാസ്, ഷാഹില്‍, നഷ്വാ സലാം, അനുപമ എന്നിവര്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണവും ആരോഗ്യഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ടുള്ള 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തോണില്‍ 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 15 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് രക്ഷിതാവിന്റെ കൂടെ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. 5 കിലോമീറ്റര്‍ ആദ്യം പൂര്‍ത്തിയാക്കുന്ന 3 മത്സരാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ 100 പേര്‍ക്ക് മെഡലും വിതരണം ചെയ്യുന്നതാണ്. ആദ്യം രജിസ്ട്രേഷന് ചെയ്യുന്ന 500 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും സൗജന്യമായി ടീഷര്‍ട്ടും ലഭിക്കും. വനിതാ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം വി.പി.എസ് ആശുപത്രിയും എജ്യൂകെയര്‍ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സ്തനാര്‍ബുദ പരിശോധനയും ബോധവല്‍ക്കരണ ക്ലാസ്സും മാര്‍ച്ച് ഏഴിന് എജ്യൂകെയര്‍ കോളേജില്‍ നടക്കുന്നതാണ്. വിവരങ്ങള്‍ക്ക് : 8606599960, 8848090873
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...