.
മാനന്തവാടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ 31ാം മത് മാനന്തവാടി ബ്ലോക്ക് സമ്മേളനം ദ്വാരക കാസമരിയ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മറ്റി അംഗം കെ. കെ.വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. ലൂയീസ് പതാക ഉയര്‍ത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് തെരേസ ജേക്കബ് അശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ എം ചന്ദ്രന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. സത്യന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എ രാജഗോപാലന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. തുടര്‍ന്ന് പി. കാദര്‍ എടവക. സി വി.ജോയ് വെള്ളമുണ്ട, അബ്ദുള്‍ സത്താര്‍ കെ തൊണ്ടര്‍നാട്, കെ.കെ.നാരായണന് തവിഞ്ഞാല്‍, എം. ജയപാലന് തിരുനെല്ലി,പി.തോമസ് നല്ലൂര്‍നാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.പെന്ഷന് പരിഷ്കരണ കുടിശിക ഉടന്‍ അനുവദിക്കുക ക്ഷാമാശ്വാസ കുടിശിക ഒറ്റഗഡുവായി അനുവദിക്കുക.വന്യമൃഗശല്യം നിയന്ത്രിക്കാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ജില്ലാ രക്ഷാധികാരി മംഗലശ്ശേരി മാധവന് ജില്ലാ വെസ് പ്രസിഡന്റ് മാരായ എം കരുണാകരന് കെ.പി. പത്മിനി ജില്ലാ ജോയിന്റ് സെക്രട്ടറി എ. കെ.മോസസ്സ് സംസ്ഥാന കൗണ്‍സിലര്‍ വി.കെ.ശ്രീധരന് സാംസ്കാരിക വേദി.കെ. മോഹന്‍ കുമാര്‍ വനിതാവേദി കണ്‍വീനര്‍ എസ്. സത്യവതി. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഭാരവാഹികള്‍ കെ.ജെ. ലൂയീസ് പ്രസിഡന്റായും കെ..വി. . വസന്തകുമാരി , അബ്ദുള്‍ സത്താര്‍. പി.എ. പള്ളിയാല്‍ ഇബ്രായി എന്നിവരെ വൈസ് പ്രസിഡന്റായും കെ സത്യന് സെക്രട്ടറി , ജോ സെക്രട്ടറിമാരായി കെ.ആര് സദാനന്ദന് കുമാരന്. ടി.വി. പി.യു ജോണ്സണ് എന്നിവരെയും എ.രാജഗോപാലനെ ട്രഷററായും തിരഞ്ഞെടുത്തു. ജില്ലാ കമ്മറ്റി അംഗം കെ.സി. നാരായണന് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി
.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...