വിശ്വനാഥന്റെ മരണം : സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണം – ഡി.വൈ.എഫ്.ഐ

കൽപ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം കൽപ്പറ്റ സ്വദേശിയായ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിശ്വനാഥൻ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ കല്‍പ്പറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നുതായും വിചാരണ നടത്തിയിരുന്നതായും തുടര്‍ന്നാണ് ‍ മെഡിക്കല്‍ കോളജ് പരിസരത്ത് വിശ്വനാഥൻ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് എന്നും വിശ്വനാഥന്റെ കുടുംബം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിശ്വനാഥന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടെന്നും എട്ട് വര്‍ഷത്തിന് ശേഷം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്ന വിശ്വനാഥന്‍ ആത്മഹത്യ ചെയ്യില്ലെന്ന കുടുംബത്തിന്റെ ആരോപണവും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. അതീവ ഗൗരവമുള്ള ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി അടിയന്തിരമായി ഉണ്ടാവണമെന്നും ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം തന്നെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഡിവൈഎഫ്ഐ വയനാട് ജില്ലാ നേതാക്കൾ വിശ്വനാഥന്റെ വീട് സന്ദർശിച്ച് എല്ലാ വിധ പിന്തുണയും അറിയിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് , ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് , ജില്ലാ ട്രഷറർ ജിതിൻ കെ ആർ , വൈസ് പ്രസിഡണ്ട് അർജുൻ ഗോപാൽ, റാഫിൽ , ഷംലാസ് , നിധിൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗോണിക്കുപ്പയിൽ രണ്ടു പേരെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടി.
Next post കൽപ്പറ്റയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: മയക്കുമരുന്ന് ഗുളികകളും എം.ഡി.എം-എ.യും പിടികൂടി.
Close

Thank you for visiting Malayalanad.in