ഗോണിക്കുപ്പയിൽ രണ്ടു പേരെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടി.

കേരള അതിർത്തിയായ കർണാടകത്തിലെ ഗോണിക്കുപ്പയിൽ കടുവയുടെ ആക്രമണത്തിൽ ഇന്നലെ രണ്ട് പേർ മരിച്ച സംഭവത്തിൽ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. കുട്ട ചൂരിക്കാട് നെല്ലിത പൂനച്ചയുടെ കോഫി എസ്റ്റേറ്റിന് സമീപം വെച്ചാണ് കടുവയെ പിടികൂടിയത്. ഹുൻസൂർ അൻഗോട്ട സ്വദേശികളായ മധുവിൻ്റെയും വീണകുമാരിയുടെയും മകൻ ചേത്തൻ (18), രാജു ( 65) എന്നിവരാണ് മരിച്ചത്.
‘ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രക്ഷോഭം നടത്തുകയും തുടർന്ന് ഇന്ന് ഉച്ചയോടെ വനപാലകർ മയക്കുവെടി വെച്ച് കടുവയെ പിടികൂടുകയായിരുന്നു.

. ‘ഗോണിക്കുപ്പ താലൂക്കിലെ ഹുൻസൂർ പഞ്ചവള്ളിയിൽ നിന്ന് കാപ്പി പറിക്കാൻ വന്ന കുടുംബത്തോടൊപ്പം എത്തിയതാണ് ചേതൻ. ചേതൻ്റെ മരണവിവരമറിഞ്ഞെത്തിയതായിരുന്നു രാജു. പിന്നീട് രാജുവും കടുവയുടെ ആക്രമണത്തിനിരയാവുകയായിരുന്നു.

രണ്ട് പേർ കടുവയുടെ ആക്രമണത്തിൽ മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ വനപാലകരെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *

Previous post ആനുകൂല്യങ്ങൾ നിഷേധിച്ച ഇടതു സർക്കാർ വഞ്ചനയ്ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ.
Next post വിശ്വനാഥന്റെ മരണം : സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണം – ഡി.വൈ.എഫ്.ഐ
Close

Thank you for visiting Malayalanad.in