ആനുകൂല്യങ്ങൾ നിഷേധിച്ച ഇടതു സർക്കാർ വഞ്ചനയ്ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ.

കൽപ്പറ്റ : കഴിഞ്ഞ മൂന്നു വർഷക്കാലമായി സംസ്ഥാന ജീവനക്കാർക്ക് അർഹതപ്പെട്ട ക്ഷാമബത്തയും ലീവ് സറണ്ടറും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച ഇടതു സർക്കാർ വഞ്ചനയ്ക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കർ പറഞ്ഞു. ആനുകൂല്യങ്ങൾ നൽകാൻ ബജറ്റിൽ ഒരു രൂപ പോലും നീക്കി വെച്ചിട്ടില്ല .15% ക്ഷാമബത്ത കുടിശ്ശികയാണ്. അഞ്ചു ഗഡു ക്ഷാമബത്ത കുടിശ്ശികയായത് കേരള ചരിത്രത്തിൽ ആദ്യമായാണ്. ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശദീകരണ യോഗം ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസിൽ വെച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി ജെ ഷൈജു അദ്ധ്യക്ഷത വഹിച്ചു.ബെൻസി ജേക്കബ്, സുബ്രമണ്യൻ കെ , വേണു കെ. ജി, ജോളി കെ. എ, പ്രജീഷ് കെ.എസ്, അജി കുര്യക്കോസ്, സി. കെ ബിനു കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുലിന് മുഖചിത്രം സമ്മാനിച്ച് നൈല റെഷ് വയുടെ ആഗ്രഹം സഫലമായി
Next post ഗോണിക്കുപ്പയിൽ രണ്ടു പേരെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടി.
Close

Thank you for visiting Malayalanad.in