കേരള- കർണാടക അതിർത്തിയിൽ രണ്ട് പേരെ കടുവ കൊന്നു: അക്രമത്തിനിരയായത് ബന്ധുക്കൾ .

മാനന്തവാടി:
കേരള അതിർത്തിയായ കർണാടകത്തിലെ ഗോണിക്കുപ്പയിൽ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.
ഇന്നലെ വൈകിട്ട് 4ന് ചൂരിക്കാട് നെല്ലിത പൂനച്ചയുടെ കോഫി എസ്റ്റേറ്റിൽ വച്ചാണ് സംഭവം. മധുവിൻ്റെയും വീണകുമാരിയുടെയും മകൻ ചേത്തൻ (18), രാജു ( 65) എന്നിവരാണ് മരിച്ചത്. ഉൺസൂർ അൻഗോട്ട സ്വദേശികളായ ഇരുവരും ബന്ധുക്കളാണ്.

. ‘ഗോണിക്കുപ്പ താലൂക്ക് ആശുപത്രിയിലാണ് ജഡം. ഹുൻസൂർ പഞ്ചവള്ളിയിൽ നിന്ന് കാപ്പി പറിക്കാൻ വന്ന കുടുംബത്തോടൊപ്പം എത്തിയതാണ് ചേതൻ. ചേതൻ്റെ മരണവിവരമറിഞ്ഞെത്തിയതായിരുന്നു രാജു. പിന്നീട് രാജുവും കടുവയുടെ ആക്രമണത്തിനിരയായി.
കാപ്പിത്തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടെ പുറകിലൂടെ വന്ന കടുവ പൊടുന്നനെ ചേതനെ അക്രമിക്കുകയാരുന്നു. ആളുകൾ അലറിക്കരയുന്നതിനിടെ കുട്ടിയുടെ ഒരു കാലുമായി കടുവ വനത്തിലേക്ക് മറഞ്ഞു. ചേതനെ അന്വേഷിച്ച് പോയ അച്ചൻ മധു തലനാരിഴക്കാണ് അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.
രണ്ട് പേർ കടുവയുടെ ആക്രമണത്തിൽ മരിച്ചതിൽ പ്രതിഷേധിച്ച്
നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു. .

Leave a Reply

Your email address will not be published. Required fields are marked *

Previous post വീടിനൊപ്പം രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും : ജിജി ഇരട്ടി സന്തോഷത്തിലാണ്
Next post അവർ ആ മോനെ കൊന്നതാണ് : പരാതിയുമായി രാഹുലിന് മുന്നിൽ ബന്ധുക്കൾ : ബിന്ദുവിനെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി
Close

Thank you for visiting Malayalanad.in