മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച ആദിവാസി യുവാവ് മരിച്ചു; മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തു.

മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച ആദിവാസി യുവാവ് മരിച്ചു. കൽപ്പറ്റ അഡ് ലെയ്ഡ് പാലവയൽ കോളനിയിലെ വിശ്വനാഥൻ ആണ് മരിച്ചത്.
വിശ്വനാഥൻ്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾക്ക് സംശയം: മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യക്കൊപ്പമെത്തിയ കൽപ്പറ്റ പാലവയൽ കോളനിയിലെ വിശ്വനാഥൻ തൂങ്ങി മരിച്ച സംഭവത്തിൽ പോലീ സ് അന്വേഷണം ഊർജ്ജിതമാക്കി. ആരോപണവിധേയരായ സുരക്ഷാ ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥൻ ജീവനൊടുക്കാൻ കാരണമെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. വിശ്വനാഥന്റെ സംസ്കാരം ഇന്ന് കൽപറ്റ പാലവയൽ കോളനിയിലെ വീട്ടുവളപ്പിൽ നടന്നു.
ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വിശ്വനാഥനെ കണ്ടെത്തിയത്.
ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലിസ് കേസെടുത്തിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ മനോവിഷമത്തിൽ ആയിരുന്നെന്നാണ് ബന്ധുവിന്റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തോല്‍പ്പെട്ടിയില്‍ വന്‍ കഞ്ചാവുവേട്ട :30 കിലോയോളം കഞ്ചാവ് പിടികൂടി
Next post വിവാഹം നിശ്ചയിച്ച യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Close

Thank you for visiting Malayalanad.in