ഹരികുമാറിൻ്റെ മരണത്തിന് കാരണം വനം വകുപ്പാണന്ന് കുടുംബം: നാട്ടുകാർ സമരം തുടങ്ങി.

കൽപ്പറ്റ:
വനം വകുപ്പിൻ്റെ നിരന്തര ചോദ്യം ചെയ്യലിനിരയായ ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു.

വയനാട് അമ്പലവയൽ അമ്പുകുത്തി പാട്ടുപറമ്പ് നാല് സെൻറ് കോളനിയിലെ ഹരികുമാറി ( 50 )നെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌ . ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടുവ കെണിയിൽ കുടുങ്ങി ചത്ത സംഭവം ആദ്യം കടുവയെ കണ്ട സാക്ഷിയെ വനംവകുപ്പ് പലതവണ ചോദ്യംചെയ്തിരുന്നു .ചോദ്യംചെയ്യലിന് ഭയപ്പെട്ടിരുന്ന ഹരി ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് മൃതദേഹവുമായി നാട്ടുകാർ രാവിലെ ബത്തേരി നഗരത്തിൽ റോഡുപരോധിക്കാൻ തുടങ്ങി.
വനം വകുപ്പുദ്യോഗസ്ഥർ നിരന്തരം ഹരിയെ ഫോണിൽ വിളിച്ചിരുന്നുവെന്നും മരണത്തിന് കാരണം വനം വകുപ്പാണന്നും കുടുംബം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വർഷങ്ങളായി വയോധിക ഉപയോഗിക്കുന്ന നടവഴി അയൽ വാസി അടച്ചു: അധികൃതർ ഇടപെട്ട് വഴി തുറന്ന് നൽകി
Next post പ്രസവത്തോടനുബന്ധിച്ച് മൂന്ന് യുവതികൾ മരിച്ചിട്ടും നടപടിയില്ല: നടൻ എയ്ഞ്ചൽ മോഹൻ സത്യാഗ്രഹം തുടങ്ങി.
Close

Thank you for visiting Malayalanad.in