പരിമിതികൾ മറന്ന് സദസ്സിനെ കയ്യിലെടുത്ത് ഭിന്നശേഷി കലോൽസവം

മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ നടന്ന സഹയാത്രിക കലോൽസവം സംഘാടനത്തിലും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വിഭിന്നശേഷി കരിലുള്ള കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നൽകുന്നതിനുമായാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് സഹയാത്രിക ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രായഭേദമന്യേ അറുപത്തിയെട്ടോളം കലാകാരൻമാരാണ് മൽസരത്തിനായെത്തിയത്. ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാപാരായണം, നാടൻപാട്ട്, സംഘനൃത്തം, കഥാപ്രസംഗം തുടങ്ങി സദസ്സിൻ്റെ നിറഞ്ഞ കയ്യടികൾക്കൊപ്പമാണ് ഓരോ മൽസരങ്ങളും അവസാനിച്ചത്. ചിത്രരചന, പെൻസിൽ ഡ്രോയിംഗ് പെയിൻ്റിംഗ്, തുടങ്ങി വിത്യസ്ഥ മൽസരങ്ങളും ഒരുക്കിയിരുന്നു.
തങ്ങളുടെ പരിമിതികൾ കലോൽസവ വേദിയിൽ ഒന്നുമല്ലെന്ന് തെളിയിക്കുന്ന ആവേശത്തോടെയായിരുന്നു വേദിയിൽ കലാപ്രതിഭകൾ നിറഞ്ഞ് നിന്നത്. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മൊമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു മജീഷ്യൻ ശശി തഴുത്തുവയലിന്റെ മാജിക് ഷോയും വെള്ളമുണ്ട ആൽ കരാമ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ കെ പി നുസ്രത്ത് ബേബി വർഗീസ് ഉഷാരാജേന്ദ്രൻ പി വാസുദേവൻ പി വി വേണുഗോപാൽ ലിസി പൗലോസ് ബിന്ദു മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പഞ്ചദിന സത്യാഗ്രഹം സമാപിച്ചു
Next post വൈഗ അഗ്രിഹാക്കത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു
Close

Thank you for visiting Malayalanad.in