ഇ. ശ്രീധരൻ മാസ്റ്റർ സ്മാരക സ്കോളർഷിപ്പ് ; അപേക്ഷ ക്ഷണിച്ചു

ഇ. ശ്രീധരൻ മാസ്റ്റർ സ്മാരക സ്കോളർഷിപ്പ് 2023
ഇ ശ്രീധരൻ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിന് 2022 – 2023 വർഷത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു:
ഗണിതം, സംഗീതം എന്നീ മേഖലകളിൽ മികവു പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിലും ശ്രീധരൻ മാസ്റ്റർ ദീർഘകാലം പ്രവർത്തിച്ച കാവുംമന്ദം ഗവ. ഹൈയർ സെക്കണ്ടറി സ്കൂളിലും പഠിക്കുന്ന കുട്ടികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത.
ഗണിതത്തിലും സംഗീതത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിക്കും പതിനായിരം രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പാണ് നൽകുന്നത്. ഗണിത സ്കോളർഷിപ്പിനായി 10-ാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും സംഗീത സ്കോളർഷിപ്പിനായി 8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ആണ് അപേക്ഷ സമർപ്പിക്കാൻ യോഗ്യത.
വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മറ്റ് വിഷമാവസ്ഥകൾ ഉണ്ടെങ്കിൽ അവയും ഗൗരവത്തോടെ പരിഗണിക്കപ്പെടുന്നതാണ്.
ഇതോടൊപ്പം ചേർക്കുന്ന ഗൂഗിൾ ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
ഗണിതം അപേക്ഷ ഫോം:
forms.gle/CeAa6yNDv8TTJ3h57
സംഗീതം അപേക്ഷ ഫോം:
forms.gle/ns5jhQUwsXqU66f2A
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി: 2023 ഫെബ്രുവരി 20
വിവരങ്ങൾക്ക് ആധാരമായ രേഖകൾ കൈവശമുണ്ടായിരിക്കേണ്ടതും പിന്നീട് ആവശ്യപ്പെടുന്ന പക്ഷം പരിശോധനക്കായി പകർപ്പ് കൈമാറേണ്ടതുമാണ്.
മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല.
സംശയങ്ങളുണ്ടെങ്കിൽ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
– ശ്രീധരൻ മാസ്റ്റർ ഫൗണ്ടേഷൻ Ph: 8547 4818063
(ഇമെയിൽ: SreedharanMasterFoundation@gmail.com) + Ph:

Leave a Reply

Your email address will not be published. Required fields are marked *

Previous post നൂറാങ്ക് ജെ. എൽ. ജി കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് മഹോത്സവം നടത്തി.
Next post കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ബജറ്റ് വയനാടന്‍ ജനതയോടുള്ള വെല്ലുവിളി: കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
Close

Thank you for visiting Malayalanad.in