വിളവെടുപ്പ് മഹോത്സവം നടത്തി തിരുനെല്ലി : തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഇരുമ്പുപാലം ഊരിൽ രൂപീകരിച്ച നൂറാങ്ക് ജെ. എൽ. ജി യുടെ 130 ൽ പരം കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം . മാനന്തവാടി നിയോജക മണ്ഡലം എം. എൽ. എ. . ഒ. ആർ. കേളു നിർവഹിച്ചു. ചടങ്ങിൽ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തിരുനെല്ലി സി. ഡി. എസ്. ചെയർ പേഴ്സൺ . സൗമിനി. പി ചടങ്ങിന് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കോ കോർഡിനേറ്റർ . പി. കെ. ബാലസുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി. . സുനിൽ കുമാർ. കെ. പി ( റേഞ്ച് ഓഫീസർ, തോൽപ്പെട്ടി ), ഡോ. അനിൽ കുമാർ ( എ. ഡി. എ., മാനന്തവാടി ), വിമല. ബി.എം. ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), ജയേഷ്. വി. ( ഡി. പി. എം., ട്രൈബൽ ), . റൂഖ്യ സൈനുദ്ധീൻ ( മെമ്പർ, തിരുനെല്ലി പഞ്ചായത്ത് ), പി. ജെ മനുവൽ ( കിഴങ്ങ് വിള സംരക്ഷകൻ), സണ്ണി കല്പറ്റ ( പൊതു പ്രവർത്തകൻ ) എന്നിവർ ആശംസകൾ അർപ്പിച്ചു. സായി കൃഷ്ണൻ. ടി. വി ( കോ കോർഡിനേറ്റർ, എൻ. ആർ. എൽ. എം തിരുനെല്ലി ) നന്ദി പറഞ്ഞു.തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഊര് കളിൽ നിന്ന് ഉള്ള 130 പേര് പങ്കെടുത്തു
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...