നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നാലാംമൈൽ ശാഖ ഉദ്ഘാടനം ഫെബ്രുവരി ആറിന്

മാനന്തവാടി:
നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നാലാംമൈൽ ശാഖ ഉദ്ഘാടനം ഫെബ്രുവരി ആറിന് നടക്കുമെന്ന് ബാങ്ക് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1921ൽ ഐക്യനാണയ സംഘമായി ആരംഭിച്ച പ്രവർത്തന പാതയിൽ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ ആഘോഷത്തിന്റെ നിറവിലാണ് നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ജനകീയ ബാങ്കിംഗ് സേവനത്തിന്റെ അർത്ഥപൂർണ്ണമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ബാങ്ക് അതിൻറെ സേവന ചരിത്രത്തിലേക്ക് പുതിയൊരധ്യായം കൂടി എഴുതിച്ചേർക്കുകയാണ്. ബാങ്ക് നാലാമൈലിൽ ആരംഭിക്കുന്ന ശാഖയുടെ ഉദ്ഘാടനം 2023 ഫെബ്രുവരി 6 ന് വൈകുന്നേരം 4 മണിക്ക് കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവ്വഹിക്കും.
സാധാരണക്കാരായ ഇടപാടുകാർക്ക് ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന എ.ടി.എം കാർഡിന്റെ വിതരണ ഉദ്ഘാടനം കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് ചെയർമാൻ സി കെ ശശീന്ദ്രനും , ആദ്യ നിക്ഷേപം സ്വീകരിക്കൽ കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിനും നിർവഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി പത്മശ്രീ ചെറുവയൽ രാമേട്ടൻ പങ്കെടുക്കും ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സഹകരണ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് മനു ജി. കുഴിവേലിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബഡ്ജറ്റ് വിലക്കയറ്റത്തിനിടയാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര
Next post മീനങ്ങാടി അരമന ചാപ്പലിൽ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ നാളെ
Close

Thank you for visiting Malayalanad.in