ബഡ്ജറ്റ് വിലക്കയറ്റത്തിനിടയാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര

. കൊച്ചി: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2023-24 വർഷത്തെ ബജറ്റ്, വ്യാപാരികളെ സംബന്ധിച്ചിടത്തോളം, തികച്ചും നിരാശാജനകവും പ്രതിഷേധാർഹവുമാണ്.
വ്യാപാരി സമൂഹത്തിനെ സഹായിക്കുന്ന യാതൊരു നിർദ്ദേശവും ബജറ്റിൽ ഉൾകൊള്ളിച്ചിട്ടില്ല എന്ന് മാത്രമല്ല വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രഖ്യാപനങ്ങളും ബജറ്റിൽ ധനമന്ത്രി നടത്തിയിട്ടുണ്ട്.വാറ്റ് നികുതി, കേരള ഫ്ളഡ് സെസ്സ് മുതലായവയിലെ കുടിശ്ശികയുള്ള അസ്സസ്സ്മെൻ്റുകൾക്ക് ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കാത്തത്, ചെറുകിട-ഇടത്തരം വ്യാപാരികളെ വളരെ ദോഷകരമായി ബാധിക്കും.
കൂടാതെ, പെട്രോളിനും, ഡീസലിനും 2 രൂപ വിതം സർച്ചാർജ്ജ് ഏർപ്പെടുത്തിയിരിക്കുകയാണ് കോവിഡും പ്രളയവും കഴിഞ്ഞ് ഉയർത്തെഴുനേറ്റുവരുന്ന വ്യാപാര മേഖലക്ക് തിരിച്ചടിയാണ് പെട്രോൾ ഡീസൽ വിലവർദ്ധനവ് . വ്യാപാര സ്ഥാപനങ്ങളുടെ ചരക്ക് കടത്തിനത്തിൽ ചിലവ് വർദ്ധിപ്പിക്കുകയും,അത് സാധനങ്ങളുടെ വിലക്കയറ്റത്തിനിടയാക്കുകയും ചെയ്യും.
മുൻപ് വ്യാപാരിക്ഷേമ പെൻഷൻ 1600 രൂപയായിരുന്നു എന്നാൽ അത് കഴിഞ്ഞ വർഷം 1300 രൂപായായി കുറക്കുകയാണ് ഉണ്ടായത് ഇത് പുനസ്ഥാപിക്കാൻ പോലും തയ്യാറാകാത്തത് വ്യാപാരി സമൂഹത്തോടുള്ള കടുത്ത അവഗണന ആണ് വ്യെക്തമാകുന്നത്. അതോടൊപ്പം വാണിജ്യ വ്യെവസായ മേഖലയിൽ 5 % വൈദ്യതി തീരുവയാണ് ബജറ്റിൽ വർധിപ്പിച്ചിരിക്കുന്നത് ഇത് ചെറുകിട ഇടത്തരം കച്ചവടക്കാർ മുതൽ വാണിജ്യ വ്യവസായ മേഖലക്കും അധികഭാരം അടിച്ചേൽപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ കെട്ടിടനികുതിയും വർധിപ്പിച്ചിരിക്കുകയാണ് മൊത്തത്തിൽ വ്യാപാരികളെ ദ്രോഹിക്കുന്ന ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാണിജ്യ ആവശ്യങ്ങൾക്കായുള്ള ജലപരിശോധന നിരക്കുകളിൽ പ്രത്യേക പാക്കേജ്
Next post നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നാലാംമൈൽ ശാഖ ഉദ്ഘാടനം ഫെബ്രുവരി ആറിന്
Close

Thank you for visiting Malayalanad.in