സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ മുന്നേറ്റം; ബ്രില്യന്റ് സൗണ്ട് ഗാലക്‌സിയായി എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍

കൊച്ചി: സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ രണ്ടര പതിറ്റാണ്ടോളം പാരമ്പര്യമുള്ള എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നു. മികച്ച സൗകര്യങ്ങളുള്ള എക്‌സ്പീരിയന്‍സ് സെന്ററോടുകൂടി ബ്രില്യന്റ് സൗണ്ട് ഗാലക്‌സിയായാണ് എഫാത്ത മാറുന്നത്.
ശ്രവണ സഹായ ഉപകരണങ്ങളുടെ പ്രമുഖ നിര്‍മാതാക്കളായ സിഗ്നിയയുടെ ഡീലര്‍ കൂടിയാണ് എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍. ബ്രില്യന്റ് സൗണ്ട് ഗാലക്‌സിയായി മാറുന്നതോടെ ഇവിടെ നിന്നും വാങ്ങുന്ന സിഗ്നിയ ബേസിക്ക് ഉപകരണങ്ങള്‍ക്ക് മൂന്നും പ്രീമിയം ഉപകരണങ്ങള്‍ക്ക് നാലും വര്‍ഷത്തെ വാറന്റി ലഭ്യമാക്കും. ഇതിന് പുറമേ ഒരു വര്‍ഷത്തേക്ക് ബാറ്ററി സപ്പോര്‍ട്ടും ഇന്‍ഷൂറന്‍സ് കവറേജും ആക്‌സസറികള്‍ക്ക് പ്രത്യേക വിലക്കിഴിവും ലഭ്യമാകുമെന്ന് സിഗ്നിയ സിഇഒയും എംഡിയുമായ അവിനാശ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1999-ല്‍ തൃശൂരില്‍ ആരംഭിച്ച എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ 2004-ലാണ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുതിര്‍ന്നവരിലും കുട്ടികളിലുമുള്ള സംസാര, ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കുന്നതില്‍ സ്‌പെഷ്യലൈസ്ഡ് സെന്ററെന്ന നിലയില്‍ കഴിഞ്ഞ 19 വര്‍ഷമായി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ എംഡി തോമസ് ജെ. പൂണോലില്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വര്‍ഷമായി മേഖലാടിസ്ഥാനത്തിലും സംസ്ഥാനാടിസ്ഥാനത്തിലും ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫാത്ത ചീഫ് ഓഡിയോളജിസ്റ്റും സ്പീച്ച് പത്തോളജിസ്റ്റുമായ മഞ്ജു തോമസ് പൂണോലിലും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതയായിരുന്നു.
ഫോട്ടോ ക്യാപ്ഷന്‍- എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിഗ്നിയ സിഇഒയും എംഡിയുമായ അവിനാശ് പവാര്‍ സംസാരിക്കുന്നു. (ഇടത്ത് നിന്ന്) എഫാത്ത ഡയറക്ടര്‍മാരായ ഡോ. ജോഷ്വ തോമസ്, കിഷ ലയ, ഗൗരി ശങ്കര്‍, എംഡി തോമസ് ജെ. പൂണോലില്‍, ചീഫ് ഓഡിയോളജിസ്റ്റും സ്പീച്ച് പത്തോളജിസ്റ്റുമായ മഞ്ജു തോമസ് പൂണോലില്‍ എന്നിവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *

Previous post തോമസിന്റെ കുടുംബത്തിന് നഷ്ട പരിഹാരം ഉടൻ നൽകണം: കോൺഗ്രസ്
Next post പൊൻമുടിക്കോട്ടയിലും പരിസര പ്രദേശങ്ങളിലും കടുവയും പുലിയും വിഹരിക്കുന്നു: 31-ന് കർമ്മസമിതി റോഡ് ഉപരോധിക്കും.
Close

Thank you for visiting Malayalanad.in