തോമസിന്റെ കുടുംബത്തിന് നഷ്ട പരിഹാരം ഉടൻ നൽകണം: കോൺഗ്രസ്

.
മാനന്തവാടി – കടുവ ആക്രമത്തിൽ കൊല്ല പ്പെട്ട തോമസിന്റെ കുടുംബത്തിന് അധിക നഷ്ട പരിഹാര തുക നൽകണമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇടുക്കിയിൽ വന്യമൃഗ ആക്രമത്തിൽ കൊല്ലപ്പെട്ട വാച്ചർക്ക് 15 ലക്ഷം രൂപ നൽകിയ സർക്കാർ എന്തുകൊണ്ട് ആ തുക പോലും നൽകുന്നില്ല. ഈ ഇരട്ടതാപ്പ് അവസാനിപ്പിക്കണം. ഇത്തരം കാര്യങ്ങളിൽ മാനന്തവാടി, എം.എൽ ‘ എ. നിശബ്ദനാകുന്നത് ശരിയല്ല നഷ്ട പരിഹാരം നൽകാത്ത പക്ഷം തുടർ സമരങ്ങൾ നടത്തും. ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമായ ജനുവരി 30 ന് മണ്ഡലം ആസ്ഥാനങ്ങളിൽ പുഷ്പാർച്ചന നടത്തും. വൈകന്നേരം പേര്യ, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളിൽ പദയാത്രയും പൊതുയോഗവും നടത്തും. ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്റെ ഭാഗമായി ഭവന സന്ദർശനവും നടത്തും. പ്രസിഡണ്ട് എം.ജി ബിജു അധ്യക്ഷത വഹിച്ചു.മുൻ മന്ത്രി പി.കെ ജയലക്ഷ്മി ,എൻ – കെ വർഗ്ഗീസ്, എം.വേണുഗോപാൽ, എ പ്രഭാകരൻ മാസ്റ്റർ, സിൽവി തോമസ്, അഡ്വ.ശ്രീകാന്ത് പട്ടയൻ എ എം നിശാന്ത് പി.വി.ജോർജ് ടി എ റെജി പി.എം ബെന്നി ജേക്കബ്ബ് സെബാസ്റ്യൻ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post മാലിന്യങ്ങൾ വലിച്ചെറിയേണ്ട; വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ തുടങ്ങി
Next post സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ മുന്നേറ്റം; ബ്രില്യന്റ് സൗണ്ട് ഗാലക്‌സിയായി എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍
Close

Thank you for visiting Malayalanad.in