കൽപ്പറ്റ : വിദ്യാഭ്യാസ രംഗത്തെ അരാജകത്വ സൃഷ്ടിപ്പ് ആശങ്കാജനകമാണെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടെ സാമൂഹ്യ അരാജകത്വ നിർദ്ദേശങ്ങളാണ് നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള വിമർശനങ്ങളെ മതകീയ പരിവേശം നൽകുന്ന സമീപനം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് ടി.പി അബ്ദുൾ ഹഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ശരീഫ് ഇ കെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടി സി അബ്ദുല്ലത്തീഫ് പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം എംപി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന റിട്ടേണിംഗ് ഓഫീസർ ഉമ്മർ ചെറൂപ്പ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിവിധ സർവീസ് സംഘടനകളെ പ്രതിനിധീകരിച്ച് വിനോദൻ കെ.ടി ജില്ലാ സെക്രട്ടറി കെഎസ് ടി എ, ഷൗക്കുമാൻ കെ.പി. ജില്ലാ പ്രസിഡന്റ് കെ എസ്. ടി.യു, ഗിരീഷ് കുമാർ പിഎസ് സംസ്ഥാന നിർവാഹക സമിതി അംഗം കെ പി എസ് ടി എ, സി.നാസർ ജില്ലാ പ്രസിഡന്റ് ഹിന്ദി അധ്യാപക മഞ്ച്, രാജേഷ് പി പി ജില്ലാ ജനറൽ സെക്രട്ടറി കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ, അബ്ബാസ് പി ജില്ലാ ജനറൽ സെക്രട്ടറി കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി ജില്ലാ ജനറൽ സെക്രട്ടറി ജാഫർ പി കെ സ്വാഗതവും ട്രഷറർ ശിഹാബ് മാളിയേക്കൽ നന്ദിയും പറഞ്ഞു.
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു...
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...