ആദിവാസി ബാലന് നഷ്ട പരിഹാരം നൽകണം: പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

പനമരം:- അഞ്ചു കുന്ന് മങ്കാണി കോളനിയിലെ നിദ്വൈത് എന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടിയുടെ കാലിലെ മുള്ള് നീക്കം ചെയ്യാൻ അനാവശ്യ ശസ്ത്രക്രിയ ചെയ്ത കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ട്രർമാരിൽ നിന്നും അഞ്ച് ലക്ഷം രൂപ ഈടാക്കി നഷ്ടപരിഹാരം സർക്കാർ കുടുംബത്തിന് നൽകണമെന്ന് പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മുള്ള് കാലിൽ തറച്ചിട്ട് അത് നീക്കം ചെയ്യുവാൻ പോലും കഴിയാതെ റഫർ ചെയ്തവയനാട് മെഡിക്കൽ കോളേജും സ്ഥലം മാറി ശസ്ത്രക്രിയ ചെയ്ത കോഴിക്കോട് മെഡിക്കൽ കോളേജും കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ നിലവാര തകർച്ചയുടെ പ്രതീകങ്ങളാണ് തെളിയിക്കുന്നത് യോഗത്തിൽ പ്രസിഡണ്ട് കമ്മന മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, വാസു അമ്മാനി, ലത്തീഫ് ഇമിനാണ്ടി, തോമസ് വലിയ പടിക്കൽ, ഷിജു എച്ചോം, കെ.ടി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.ഡി.തോമസ്, സാബു നീർവാരം, അനിൽ പനമരം ,പി.കെ.യൂസ്ഫ്, സൊമ്പാസ്റ്റ്യൻ .ഇ.ജെ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ രണ്ടാം ജന്മം ഈ പദ്മശ്രീക്കായിരുന്നു: ചെറുവയൽ രാമന് പദ്മശ്രീ ബഹുമതി.
Next post കേരള അഗ്രോ ഫുഡ് പ്രോ ഫെബ്രുവരി 4 മുതൽ 7വരെ തൃശൂരിൽ
Close

Thank you for visiting Malayalanad.in