:
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മന്‍ അര്‍ഹനായി. സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡൽ കേരളത്തില്‍ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
പി. പ്രകാശ് (ഐ.ജി, ഇന്റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), കെ.കെ മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാട്), എസ്. ഷംസുദ്ദീന് (ഡിവൈ.എസ്.പി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എൽ. അജിത് കുമാര്‍ (ഡിവൈ.എസ്.പി, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ്), കെ.വി.പ്രമോദന്‍ (ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആർ. രാജേന്ദ്രന് (എസ്.ഐ, കേരള പോലീസ് അക്കാഡമി), സി.പി.കെ. ബിജുലാല്‍ (ഗ്രേഡ് എസ്.ഐ, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന് നായര്‍ (ഗ്രേഡ് എസ്.ഐ, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു – 2), അപര്‍ണ്ണ ലവകുമാര് (ഗ്രേഡ് എ.എസ്.ഐ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്, തൃശൂര്‍ സിറ്റി) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...