കല്‍പ്പറ്റ : കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് വയനാട് ജില്ലയിലെ പതിനായിരം അയല്‍ക്കൂട്ടങ്ങളിലും ജനുവരി 26ന് ‘ചുവട് 2023’ എന്ന പേരില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിക്കുന്നു. അയല്‍ക്കൂട്ടങ്ങളിൽ അംഗങ്ങളായ ഒരു ലക്ഷത്തി മുപ്പതിനായിരം കുടുംബശ്രീ വനിതകൾ, അവരുടെ കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങൾ, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, പ്രത്യേക അയല്‍ക്കൂട്ട അംഗങ്ങൾ എന്നിവർ ഇതിൽ പങ്കെടുക്കും. ഇരുപത്തി യഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും, പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയ ല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ എന്നീ വിഷയങ്ങൾ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തിൽ സംഗമ ദിനത്തിൽ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങൽ ഏ.ഡി.എസി (ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി)ന് കൈമാറും. ഇത് സിഡിഎസ് തലത്തിൽ ക്രോഡീകരിച്ച് സിഡിഎസ് തല വിഷൻ ഡോക്യുമെന്റ് തയ്യാറാക്കും. 26 ന് ആരംഭിച്ച് മെയ് 17 ന് പൂര്‍ത്തിയാകുന്ന വിധത്തിൽ വൈവിധ്യമാര്‍ന്ന കര്‍മ പരിപാടികള്‍ക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്. അയല്‍ക്കൂട്ട സംഗമത്തിന്റെ ഭാഗമായി 26ന് സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും രാവിലെ എട്ടു മണിക്ക് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് അയല്‍ക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അതിനു ശേഷം അംഗങ്ങള്‍ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനൽ വഴി അയല്‍ക്കൂട്ട സംഗമ സന്ദേശം കാണും. ഇതിനു ശേഷമാണ് വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകൾ സംഘടിപ്പിക്കുക. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാ നദായക ഉപജീവന പ്രവര്‍ത്തനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗുണമേന്മയുള്ള ജീവിത നിലവാരം എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്ന തിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്റെ തുടക്കമായി അയ ല്‍ക്കൂട്ട സംഗമത്തെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രജത ജൂബിലി ആഘോഷങ്ങൾ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഒരുമിച്ച് ആഘോ ഷിക്കുകയും കേരളമാകെ അറിയിക്കുകയും ചെയ്യുക, പൊതു ഇടങ്ങള്‍ സ്ത്രീകളുടേതു കൂടിയാണെന്നും അവരുടെ സാമൂഹിക സാംസ്കാരിക ആവിഷ്കാര പ്രവർത്തനങ്ങള്‍ക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് ഉറപ്പാക്കുകയും ചെയ്യുക എന്നത് ചുവട്- 2023 ന്റെ പ്രധാന ലക്ഷ്യങ്ങളാണ്. അയല്‍ക്കൂട്ട സംഗമം ആകര്‍ഷകമാക്കുന്നതിന് കലാ സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തവും ഉറപ്പാക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. 26 ന് മുമ്പ് നടക്കുന്ന അയല്‍ക്കൂട്ട യോഗത്തിൽ ‘ചുവട് 2023’ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾ നടത്തുന്നതിന് അയൽ കൂട്ടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട തലങ്ങളിൽ വിവിധ തീയതികളിലായി പരിശീലന പരിപാടികളും ക്യാമ്പെയ്ന് പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട് കുടുംബശ്രീ ജില്ല മിഷന് കോര്‍ഡിനേറ്റർ ബാല സുബ്രഹ്മണ്യൻ പി.കെ, ജില്ല പ്രോഗ്രാം മാനേജര്‍ സുഹൈൽ പികെ എന്നിവർ വാര്‍ത്ത സമ്മേളനത്തിൽ സംസാരിച്ചു
കൽപ്പറ്റ: എസ്.എഫ്.ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത് അഭിമന്യു എൻഡോവ്മെന്റ് പുരസ്ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന് സമ്മാനിച്ചു. 40,000 രൂപയയും...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. റവന്യൂ വകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കിൾ ബിശ്വാസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്...
കല്‍പ്പറ്റ: കേരളാ കാര്‍ഷിക സര്‍വകലാശാലയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംഘടിപ്പിക്കുന്ന ഒന്‍പതാമത് 'പൂപ്പൊലി 2025' അന്താരാഷ്ട്ര പുഷ്പമേള ബുധനാഴ്ച മുതല്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക...
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്...
കൽപ്പറ്റ: : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ...
കൃത്യമായി ഇ-ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം ....