കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗം നടത്തി

കൽപ്പറ്റ: നിയമനങ്ങളും പ്രമോഷനുകളും നടത്തുക, ഡി എ, ലീവ് സറണ്ടർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) കൽപ്പറ്റ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗം നടത്തി കെ എസ് ഇ ബി യിൽ അയ്യായിരത്തിലധികം ഒഴിവുകൾ പ്രമോഷനുകളിലൂടെയും പി എസ് സി വഴിയും നികത്താനുണ്ട് എന്നതാണ് വസ്തുത.(ഇലക്ട്രിസിറ്റി വർക്കർ 1765, ലൈൻമാൻ 544, മീറ്റർ റീഡർ 704, ഓവർസിയർ 244, സീനിയർ അസിസ്റ്റൻറ് 1132, സബ് എൻജിനീയർ 162, കാഷ്യർ 398, അസിസ്റ്റൻറ് എൻജിനീയർ 186 എന്നിങ്ങനെ 5135 ഒഴിവുകളാണുള്ളത്. അടിയന്തിരമായി ഈ ഒഴിവുകൾ നികത്തണം. . വൈദ്യുതി ബോർഡിൻ്റെ നിലവിലെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി . കുടിശിഖയുള്ള രണ്ടു ഗഡു ക്ഷാമബത്ത, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണം.164 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷം ലാഭത്തിലുള്ള കെ എസ് ഇ ബി യിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മരവിപ്പിക്കുന്നത് അവസാനിപ്പിച്ച് ഉടൻ പുന:സ്ഥാപിച്ചു നൽകണം. യോഗം കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി : അനിൽ കെ ഉദ്ഘാടനം ചെയ്തു . കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ
(A ITUC )വയനാട് ജില്ല സെക്രട്ടറി റസാക്ക് എ.പി സ്വാഗതവും മാനന്തവാടി ഡിവിഷൻ സെക്രട്ടറി സന്തോഷ് കുമാർ ടി.പി നന്ദിയും പറഞ്ഞു മാനന്തവാടി ഡിവിഷൻ പ്രസിഡന്റ് : ജോണി , ഗ്ലോഡിൻ സജി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കെതിരെ ബി.ജെ.പി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
Next post വന്യമൃഗ ശല്യം; നടപടികള്‍ ഊര്‍ജ്ജിതമാക്കണം-: ജില്ലാ ആസൂത്രണ സമിതി
Close

Thank you for visiting Malayalanad.in