വയനാട് മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കെതിരെ ബി.ജെ.പി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

വയനാട് മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി, വയനാട് മെഡിക്കൽ കോളേജ് എന്നൊരു പേരുമാത്രം നൽകികൊണ്ട് വയനാട്ടിലെ പാവപെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ സർക്കാർ. ഒരു താലൂക് ആശുപത്രിയുടെ സൗകര്യങ്ങൾ പോലും ഇല്ലാത്ത ഈ ഹോസ്പിറ്റൽ ഒരു റെഫർ ഹോസ്പിറ്റൽ മാത്രമായി മാറിയിരിക്കുകയാണ്. ഒരു രോഗിക്ക് ആവശ്യമായ സി ടി സ്കനോ, ലാബ് സൗകര്യങ്ങളോ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഒരു മെഡിക്കൽ കോളേജിന്റെ എല്ലാ സൗകര്യങ്ങളും ഉടൻ തന്നെ തുടങ്ങിയില്ലങ്കിൽ ബിജെപി കൂടുതൽ സമരപരിപാടിയുമായി മുന്നിട്ടിറങ്ങുമെന്നു അറിയിച്ചു. യോഗത്തിൽ കർഷകമോർച്ച സംസ്ഥാന വൈസ്. പ്രസിഡന്റ ജോർജ് മാഷ് ഉൽഘടനം ചെയ്തു സംസാരിച്ചു. യോഗത്തിൽ പള്ളിയറ മുകുന്ദൻ, ഒബിസി മോർച്ച സംസ്ഥാന സമതിയഗം പുനത്തിൽ രാജൻ, ജില്ല ഭാരവാഹികളായ കണ്ണൻ കണിയാരം, അഖിൽ പ്രേം, കെ ജയേന്ദ്രൻ ഇടിക്കര മാധവൻ, മഹേഷ്‌ വാളാട് മനോജ്‌ മാരിയിൽ എന്നിവർ സംസാരിച്ചു. ശരത് കുമാർ, അഖിൽ കണിയാരം സന്തോഷ്‌ ജി, സുനിൽ കുമാർ, കെ പി മോഹനൻ, കൂവണ വിജയൻ, മനു വർഗീസ്, ശങ്കരൻ ചെമ്പുവെട്ടി, അരീക്കര ചന്ദു, സ്വാഗതം ഗിരീഷ് കട്ടക്കളവും.മണ്ഡലം സെക്രട്ടറി പ്രദിപ് നന്ദിയും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post പരീക്ഷാപേ ചർച്ച :വിവിധ മത്സരങ്ങളിലൂടെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ് തുടങ്ങി
Next post കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗം നടത്തി
Close

Thank you for visiting Malayalanad.in