വയനാട്ടിലും പി.എഫ്.ഐ. നേതാക്കൾക്ക് പകരം മറ്റ് മത നേതാക്കളുടെ സ്വത്ത് കെട്ടാൻ ശ്രമമെന്ന് ആരോപണം

വയനാട്ടിലും പി.എഫ്.ഐ. നേതാക്കളുടെ സ്വത്തിന് പകരം മറ്റ് മത നേതാക്കളുടെ സ്വത്ത് കെട്ടാൻ ശ്രമമെന്ന് ആരോപണം. മുട്ടിലിൽ എ.പി. കാന്തപുരം വിഭാഗത്തിൻ്റെ പ്രാദേശിക നേതാവ് യു -പി. അബ്ദുറഹ്മാൻ്റെ വീട്ടിൽ ജപ്തിക്കുള്ള നോട്ടീസ് പതിച്ചതായാണ് പരാതി. വിഷയത്തെ നിയമ പരമായി നേരിടുമെന്ന് മുസ്ലീം ജമാ അത്ത് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പി എഫ് ഐ നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട സർക്കാരിന് നഷ്ടം ഉണ്ടാക്കിയ കേസിൽ പോപുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ ജപ്തി നീക്കങ്ങൾക്കിടെ അതുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധിയായ മുട്ടിൽ സ്വദേശി
അബ്ദുറഹ്മാൻ എന്ന വ്യക്തിക്കെതിരെ ജപ്തി നടപടികൾ ആരംഭിക്കുകയായിരുന്നു. 14 സെൻ്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിന് ശനിയാഴ്ച റവന്യൂ വകുപ്പ് അധികൃതരെത്തി നോട്ടീസ് പതിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തിന്റെ പ്രവർത്തകനും മുട്ടിൽ
യൂണിറ്റ് പ്രസിഡണ്ടും ആണ് അബ്ദുറഹ്മാൻ.
ഇന്ത്യൻ ഭരണഘടനയെയും നിയമവാഴ്ചയേയും അംഗീകരിച്ചും ബഹുമാനിച്ചും ജീവിക്കുന്ന
അദ്ദേഹത്തിന്റെ പേരിൽ
ഇതുവരെ ഏതെങ്കിലും ക്രിമിനൽ
കേസോ പെറ്റി കേസ് പോലുമോ നിലവിലില്ല.
എൻ.ഡി.എഫ് /പി.എഫ് ഐ പോലെയുള്ള സംഘടനകളുടെ അംഗമോ അനുഭാവിയോ അല്ലാത്ത അത്തരം ആശയങ്ങളെ നിരന്തരം എതിർക്കുന്ന വ്യക്തിയുമാണ് അദ്ദേഹം, അവർ നടത്തിയ ഹർത്താലിൽ പങ്കെടുക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഹർത്താൽ നടത്തിയ സംഘടനയുമായോ ഹർത്താലുമായോ അതിനോടനുബന്ധിച്ച കേസുമായോ ഒരു ബന്ധവുമില്ലാത്ത അദ്ദേഹത്തിന്റെ വസ്തുക്കളുടെ മേൽ നിയമനടപടി സ്വീകരിച്ചത് തെറ്റിദ്ധാരണ പ്രകാരമോ മിസ്റ്റേക്ക് ഓഫ് ഫാക്ട് പ്രകാരമോ ആള് മാറിയത് മൂലമോ ആകാനാണ് സാധ്യത.
അദ്ധേഹത്തിനെതിരായ
ജപ്തി
നടപടി
നിർത്തിവെക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.പരാതിക്കാരനായ യു.പി അബ്ദുറഹ്മാനൊപ്പം
കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി
കെ.എസ് മുഹമ്മദലി സഖാഫി
, എസ്.എം.എ. ജില്ലാ ജനറൽ സെക്രട്ടറി കെ. മുഹമ്മദലി ഫൈസി,
കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് യൂ.പി അലി ഫൈസി,
എസ്.എസ്.എഫ്. വയനാട് ജില്ലാ പ്രസിഡണ്ട് സഹദ് ഖുതുബി
എന്നിവരും വാർത്താ സമ്മേനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മെഡിക്കൽ കോളേജ്; ഇന്ത്യൻ നാഷണൽ കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി
Next post വൈ.എം.സി.എ ജില്ലാ നഴ്സറി കലോത്സവം ഐഡിയിൽ സ്നേഹഗിരി സ്കൂൾ ജേതാക്കൾ
Close

Thank you for visiting Malayalanad.in