വയനാട് മെഡിക്കൽ കോളേജ്; ഇന്ത്യൻ നാഷണൽ കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് ഏകദിന സത്യാഗ്രഹ സമരം നടത്തി. കഴിഞ്ഞ ദിവസം തൊണ്ടർനാട് കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട തോമസിൻ്റെ മരണത്തിന് കാരണക്കാരായ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ പരിഹരിക്കുക, കാത്ത് ലാബിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക, സി.ടി.സ്കാൻ പ്രവർത്തനം ഉടൻ ആരംഭിക്കുക, വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക തുടങ്ങി മെഡിക്കൽ കോളേജിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിന് മുന്നിൽ ഏകദിന സത്യാഗ്രഹ സമരം നടത്തി. മേൽ മുദ്രാവാക്യങ്ങൾ ഉയർത്തി വരും ദിനങ്ങളിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് സംസാരിച്ചു.
എം.ജി.ബിജു അധ്യക്ഷത വഹിച്ചു. കെ.എൽ.പൗലോസ്, പി.ടി.മാത്യു, പി.കെ ജയലക്ഷ്മി, അഡ്വ.എൻ.കെ.വർഗ്ഗീസ്, ഏ.പ്രഭാകരൻ മാസ്റ്റർ, കമ്മന മോഹനൻ, എം.വേണുഗോപാൽ, സിൽവി തോമസ്, എ.എം നിശാന്ത്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി.പ്രദീപ് മാസ്റ്റർ, പി.വി. ജോർജ്ജ്, ശ്രികാന്ത് പട്ടയൻ, ചിന്നമ്മ ജോസ്, ടി.എ.റെജി, സി.കെ.രത്നവല്ലി, ജേക്കബ് സെബാസ്റ്റ്യൻ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗശല്യം: വയനാട്ടിൽ എൽ.ഡി.എഫും പ്രക്ഷോഭത്തിലേക്ക്: ഫെബ്രുവരി ഏഴിന് കൂട്ട സത്യാഗ്രഹം
Next post വയനാട്ടിലും പി.എഫ്.ഐ. നേതാക്കൾക്ക് പകരം മറ്റ് മത നേതാക്കളുടെ സ്വത്ത് കെട്ടാൻ ശ്രമമെന്ന് ആരോപണം
Close

Thank you for visiting Malayalanad.in