തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൂന നവീൻ രാജിവച്ചു

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗിലെ സൂന നവീൻ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. യുഡിഎഫ് ധാരണ പ്രകാരം അടുത്ത മൂന്നുവർഷം കോൺഗ്രസിനാണ് വൈസ് പ്രസിഡണ്ട് സ്ഥാനം. അവസാനത്തെ ഒന്നര വർഷം മുസ്ലിം ലീഗിലെ ഷമീം പാറക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും. ഭരണസമിതിയിൽ കോൺഗ്രസിന് അഞ്ച് അംഗങ്ങളും മുസ്ലിംലീഗിന് രണ്ട് അംഗങ്ങളും ഉൾപ്പെടെ യുഡിഎഫിന് 7 അംഗങ്ങൾ ആണുള്ളത് ഇടതുപക്ഷത്തിന് 6 അംഗങ്ങളും നിലവിലുണ്ട്. തരിയോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക മുമ്പാകെയാണ് രാജിക്കത്ത് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വെള്ളമുണ്ട വില്ലേജ്; ജനകീയ സമിതി ചേർന്നു
Next post എം എ ജേർണലിസത്തിൽ ഒന്നാം റാങ്ക് ഇത്തവണയും പഴശ്ശിയിൽ തന്നെ : അമൃത ജോർജിന് നേട്ടം.
Close

Thank you for visiting Malayalanad.in