ബ്രഹ്മഗിരി ഉണ്ടക്കാപ്പി സംഭരണം തുടങ്ങി

.
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി വയനാട്ടിലെ കാപ്പി കർഷകരിൽ നിന്നും ഉണ്ടക്കാപ്പി സംഭരിക്കുന്നതിന് തുടക്കമായി. മാനന്തവാടി കണിയാരം ജോർജ് വില്ലാട്ടിൽ നിന്നും 1544 കി.ഗ്രാം ഉണ്ടക്കാപ്പിയാണ് സംഭരിച്ചത്. മാനന്തവാടി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റ് വർക്കി മാസ്റ്റർ, തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പുഷ്പൻ എന്നിവർ ചേർന്ന് കാപ്പി ഏറ്റുവാങ്ങി. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റ് വിലയേക്കാൾ അധിക വില നൽകിയാണ് ബ്രഹ്മഗിരി കാപ്പി സംഭരിക്കുന്നത്. കർഷക സംഘം വില്ലേജ് സെക്രട്ടറി രാജു മൈക്കിൾ, കർഷക സംഘം വില്ലേജ് ഭാരവാഹി രാജീവൻ, ബ്രഹ്മഗിരി കോഫി ഡിവിഷൻ മാനേജർ ജോബി ആന്റണി, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ബ്രഹ്മഗിരിക്ക് കാപ്പി നൽകാൻ താത്പര്യമുള്ള കർഷകർക്ക് 9544588001 നമ്പറിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്കൂൾ ഉച്ചഭക്ഷണത്തിന് ജൈവ പച്ചക്കറികളൊരുക്കി ജയശ്രീ കോളേജ് വിദ്യാർത്ഥികൾ
Next post തവിഞ്ഞാൽ പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയിൽ ഗ്രാമീണ സ്വയ०തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം തുടങ്ങി.
Close

Thank you for visiting Malayalanad.in