മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ ഇരുചക്ര വാഹന ലൈസന്‍സ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആര്.ടി ഒ.ക്ക് കീഴിലായിരുന്നു മഞ്ജു ടെസ്റ്റിന് പങ്കെടുത്തത്. സിനിമ ഷൂട്ടിംഗിനായി നടൻ അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യര്‍ ഇന്റര്‍വ്യൂകളില്‍ പറയുകയുണ്ടായി. അതിന്റെ ആദ്യപടിയായാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാന്‍ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് മഞ്ജു വാര്യര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ടെസ്റ്റിറ്റിനെത്തിയത് . ”ഇനി എനിക്ക് ബി.എം.ഡബ്ല്യു. ബൈക്ക് വാങ്ങാം, റോഡിലൂടെ ഓടിക്കാം” ടെസ്റ്റ് പാസായ സന്തോഷത്തില്‍ മഞ്ജു വാര്യർ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരോട് പറഞ്ഞു. രാവിലെ മുതല്‍ നൂറുകണക്കിന് ആളുകളാണ് കാക്കനാട് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാനും പരിശീലനത്തിനുമായി എത്തിയിരുന്നത്. ഇവരുടെയെല്ലാം ഊഴം കഴിഞ്ഞ ശേഷമായിരുന്നു താരത്തെ എറണാകുളം ആര്.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്. രാജേഷ് ടെസ്റ്റിന് വിളിച്ചുവരുത്തിയത്. അവസാനത്തെ അപേക്ഷകനെയും വിട്ടയച്ച ശേഷമായിരുന്നു നടിയുടെ എട്ട് എടുക്കല്‍. തന്റെ സമയമാകുന്നതുവരെ മഞ്ജു വാരിയര്‍ കങ്ങരപ്പടിയിലുള്ള ഗ്രൗണ്ടില്‍ എട്ട് എടുത്ത് പരിശീലിക്കുകയായിരുന്നു. 2014ല്‍ തൃശ്ശൂര്‍ ആര്.ടി. ഓഫീസില്‍നിന്ന് ഫോർ വീൽ വാഹനം ഓടിക്കാനുള്ള ലൈസന്‍സ് മഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...