റോഡ് സുരക്ഷാ വാരാചരണം: സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

വൈത്തിരി താലൂക്കിൽ 34 -മത് റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ചു കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റിന്റെയും അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്താ ഭിമുഖ്യത്തിൽ ‘. സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കൽപറ്റ മുനിസിപ്പൽ ബസ്സ്റ്റാന്റ് പരിസരസരത്ത് നടന്ന പരിപാടിയിൽ 170 പേർക്ക് കാഴ്ച പരിശോധന നടത്തുകയുണ്ടായി.വയനാട് RTO ഇ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കൽപറ്റ ജോയിന്റ് ആർ. ടി. ഒ ശ്രീ :യൂസുഫ് ടി. പി അധ്യക്ഷത വഹിച്ചു.എം. വി. ഐ ശ്രീ. അജിത്കുമാർ ആമുഖ പ്രസംഗം നടത്തി.എം. വി. ഐ ശ്രീ.സൈദാലികുട്ടി എം. കെ എ. എം. വി. ഐ മാരായ ശ്രീ. അഭിലാഷ് കെ. പി, ശരത്കുമാർ , ഗോപീ കൃഷ്ണൻ, റെജി. എം. വി, സൗരഭ്. കെ. സി, ഷാനവാസ്‌. എ എന്നിവർ സന്നിഹിതരായിരുന്നു റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലയുടെ എല്ലാ മേഖലകളിലും കർശനമായ വാഹന പരിശോധന നടത്തുന്നതാണ് ജില്ലാ ആർ. ടി. ഒ .ഇ. മോഹൻദാസ്, എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഒ . അനൂപ് വർക്കി എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗളുടെ വംശ വര്‍ദ്ധന പരിശോധിക്കണം – സര്‍വ്വ കക്ഷി യോഗം
Next post വനം മന്ത്രി എ.കെ. ശശീന്ദ്രനെ കരിങ്കൊടി കാണിക്കാൻ ശ്രമം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
Close

Thank you for visiting Malayalanad.in