35 കുടുംബങ്ങൾക്ക് സൗജന്യ വസ്ത്രങ്ങൾ നൽകി

പനമരം : പനമരത്ത് പ്രവർത്തിക്കുന്ന ജാസ്മിൻ സാരിസ് & റെഡിമെയ്ഡ്സ് എന്ന വസ്ത്ര വിതരണശാല 35 ൽ പരം പാവപ്പെട്ട കുടുംബങ്ങൾക്ക് അവർക്ക് അനുയോജ്യമായ വസ്ത്രങ്ങൾ നൽകി. 25 കുടുംബങ്ങളെയായിരുന്നു ആദ്യം കണക്ക് കൂട്ടിയത് എന്നാൽ 10 കുടുംബങ്ങളെയും ഉൾക്കൊള്ളിക്കുകയായിരുന്നു. മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂരും മകൾ ഹന്ന സലീം കോടത്തൂരും ഇന്നലെ വസ്ത്രത്തിന്റെ ആദ്യ ഉദ്ഘാടനം കൈത്താങ്ങ് ചാരിറ്റി പ്രവർത്തകൻ റഷീദ് നീലാംബരിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഇന്ന് കാലത്ത് 10 മണി മുതൽ അർഹരായ 35 കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ കൈമാറി. ചടങ്ങിൽ ജാസ്മിൻ സാരീസ് & റെഡിമെഡീസ് ഉടമ ജോയ് ജാസ്മിൻ, അബ്ദുൽ കലാം പാപ്ലശ്ശേരി, റഷീദ് നീലാംബരി, സത്താർ ഇരുളം, ജാബിർഷ, സുലോചന രാമകൃഷ്ണൻ, റംല സത്താർ, ഇഖ്ബാൽ, വിനീഷ്, ജിജേഷ്, ദിൽഷത്ത് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വനം മന്ത്രി എ.കെ.ശശീന്ദ്രൻ നാളെ വയനാട്ടിൽ : പോലീസ് സുരക്ഷ വർദ്ധിപ്പിക്കും.
Next post ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് പി.എം.എ സലാം
Close

Thank you for visiting Malayalanad.in