വനം മന്ത്രി എ.കെ.ശശീന്ദ്രൻ നാളെ വയനാട്ടിൽ : പോലീസ് സുരക്ഷ വർദ്ധിപ്പിക്കും.

കൽപ്പറ്റ:
വനം മന്ത്രി എ.കെ. ശശീന്ദ്രൻ നാളെ വയനാട്ടിലെത്തും. കനത്ത സുരക്ഷയൊരുക്കാൻ വൻ പോലീസ് സംഘം. കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ആ കടുവയെ കൂട്ടിലാക്കിയിട്ടും മറ്റ് പലയിടങ്ങളിലും കടുവ ,പുലി എന്നിവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പോലിസ് കൂടുതൽ സുരക്ഷയൊരുക്കുന്നത്. കൽപ്പറ്റയിൽ കലക്ട്രേറ്റിലെ സർവ്വകക്ഷി യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻ്റെ വീട് സന്ദർശിക്കും. രാവിലെ 9. 30 നാണ് കലക്ട്രേറ്റിൽ സർവ്വകക്ഷിയോഗം. 11 .30-ന് പെരുന്തട്ട സൈക്ലിംഗ് മത്സരം ഉദ്ഘാടനം ചെയ്യും. . കടുവയുടെ ആക്രമണത്തിൽ മരിച്ച പുതുശ്ശേരിയിലെ തോമസിന്റെ വീട് ഉച്ചക്ക് രണ്ടു മണിക്ക് സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 3 .30-ന് വൈത്തിരി പഞ്ചായത്ത് ജനകീയ സമിതി നിർമ്മിച്ച ജനകീയ ഫെൻസിംഗിൻ്റെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കും.. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ പോലീസിനെ ഉപയോഗിച്ച് വലിയ സുരക്ഷയൊരുക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബദൽ റോഡിനായി സമരം: കോഴിക്കോട് നിന്നുള്ള കർമ്മ സമിതി വയനാട്ടിലെത്തി.
Next post 35 കുടുംബങ്ങൾക്ക് സൗജന്യ വസ്ത്രങ്ങൾ നൽകി
Close

Thank you for visiting Malayalanad.in