ബദൽ റോഡിനായി സമരം: കോഴിക്കോട് നിന്നുള്ള കർമ്മ സമിതി വയനാട്ടിലെത്തി.

പടിഞാറത്തറ – പൂഴിത്തോട് ചുരമില്ലാ ബദൽ പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പടിഞ്ഞാറത്തറ കേന്ദ്രമായി നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കോഴിക്കോട് ജില്ലയിൽ നിന്നുള്ള കർമ്മസമിതി അംഗങ്ങൾ വയനാട്ടിലെത്തി. ഇന്ന് ഉച്ചയോടെയാണ് പൂഴിത്തോട്, ചക്കിട്ടപ്പാറ പ്രദേശങ്ങളിൽ നിന്നുള്ളവർ പടിഞ്ഞാറത്തറയിലെത്തിയത്. കർമ്മ സമിതിയുടെ വാഹന പ്രചരണ ജാഥക്ക് വിവിധ ഇടങ്ങളിൽ സ്വീകരണവും ഒരുക്കിയിരുന്നു. താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് പതിവായ സാഹചര്യത്തിൽ പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ പാത എന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം അംഗീകരിച്ച് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കർമ്മസമിതി അനിശ്ചിതകാല സമരം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം നേതൃസംഗമം സംഘടിപ്പിച്ചു
Next post വനം മന്ത്രി എ.കെ.ശശീന്ദ്രൻ നാളെ വയനാട്ടിൽ : പോലീസ് സുരക്ഷ വർദ്ധിപ്പിക്കും.
Close

Thank you for visiting Malayalanad.in