പിലാക്കാവിലും കടുവ സാന്നിധ്യം: അധികൃതരുടെ അനാസ്ഥ ഇനിയെങ്കിലും അവസാനിപ്പിക്കണം:എസ്.ഡി.റ്റി.യു.

മാനന്തവാടി : മാനന്തവാടിയുടെ വിവിധ ഭാഗങ്ങളിൽ കടുവ സാനിധ്യവും അനിഷ്ട്ട സംഭവങ്ങളും, നിത്യ വാർത്തയാകുമ്പോൾ മാനന്തവാടി പിലാക്കാവിൽ കടുവ പശുക്കിടാവിനെ കൊന്ന സംഭവത്തിൽ പൂർണ ഉത്തരാവാദിത്തം വന അനുബന്ധ അധികൃതർക്കാണെന്ന് എസ്‌ഡിറ്റിയു ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി അഭിപ്രായപ്പെട്ടു. വന മേഖലയോട് ചേർന്ന് കിടക്കുന്ന എസ്റ്റേറ്റ് ഗ്രാമമായ പിലാക്കാവിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മേഖലകളില്‍ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താൻ ഉദ്യോഗസ്ഥരോട് പ്രദേശ നിവാസികൾ നിരന്തരമാവിശ്യപെട്ടിട്ടും അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കടുവ സാന്നിധ്യം ഉണ്ടെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവുകയും ചെയ്യാത്ത സാഹചര്യത്തിൽ കടുവ ആക്രമണത്തിന്റെ പരിപൂർണ ഉത്തരവാദിത്തം അധികൃതർക്കാണന്നും അധികൃതർ ഇനിയെങ്കിലും അനാസ്ഥ അവസാനിപ്പിച്ച് പ്രദേശവാസികളുടെ സമാധാന അസ്ഥിരതാവസ്ഥക്ക് അറുതി വരുത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടുവയുടെ ആക്രമണത്തിൽ മതിയായ ചികിത്സ കിട്ടാതെ കർഷകന് ജീവൻ നഷ്ടപ്പെട്ട സംഭവം വേദനജനകം:- രാഹുൽ ഗാന്ധി എം പി
Next post എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം നേതൃസംഗമം സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in