സാധാരണക്കാരന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് എഫ്.ആർ.എഫ്

സാധാരണക്കാരന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് എഫ്.ആർ.എഫ്. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബത്തിൽ ഒരാൾക്ക് സ്ഥിരം ജോലി നൽകണമെന്നും അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും എഫ്.ആർ.എഫ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സാധാരണകാരന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതോടൊപ്പം കാട്ടു നിയമങ്ങൾ ഇല്ലാതാക്കി മനുഷ്യ ജീവന് വില കിട്ടുന്ന നിയമങ്ങൾ കൊണ്ടുവരണമെന്നും എഫ്.ആർ.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിക്കണം അക്രമങ്ങളിൽ ഇരയാവുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പ് വരുത്താൻ ത്രിതല പഞ്ചാത്തുകളും നിയമ നിർമ്മാണ സഭയും നിലവിലെ നിയമത്തിൽ കാതലായ മാറ്റം വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എഫ്.ആർ.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളെ ക്ഷുദ്ര ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി വെടി വെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ജില്ലാ കൺവീനർ എ.എൻ. മുകുന്ദൻ, അഡ്വ: പി.ജെ.ജോർജ്, വിദ്യാധരൻ വൈദ്യർ, എൻ.കെ.കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടുവയെ പിടികൂടിയ ദൗത്യസംഘത്തെ വനം മന്ത്രി അഭിനന്ദിച്ചു.
Next post കടുവയുടെ ആക്രമണത്തിൽ മതിയായ ചികിത്സ കിട്ടാതെ കർഷകന് ജീവൻ നഷ്ടപ്പെട്ട സംഭവം വേദനജനകം:- രാഹുൽ ഗാന്ധി എം പി
Close

Thank you for visiting Malayalanad.in