കളഞ്ഞു കിട്ടിയത് തിരിച്ചേല്പിച്ച്‌ മാതൃകയായി

വൈത്തിരി: അവധിക്ക് ശേഷം അമേരിക്കയിലേക്കുള്ള ഒരു കുടുംബത്തിന്റെ മടക്കയാത്രയിൽ സുപ്രധാന രേഖകളുള്ള നഷ്ടപ്പെട്ട പേഴ്‌സ് വഴിയിൽ നിന്ന് ലഭിച്ചത് വൈത്തിരി പോലീസ് സ്റ്റേഷൻ വഴി തിരിച്ചേല്പിച്ച് ഓട്ടോ ഡ്രൈവർ കുന്നമ്പറ്റ എയ്ഞ്ചൽ ഹൗസ് വീട്ടിൽ ജോയ് മാതൃകയായി. KL 12 J 1835 എന്ന ടാക്സി ഓട്ടോ ഓടിക്കുന്ന വ്യക്തിയാണ് ജോയ്. ഹെഡ് കോൺസ്റ്റബിൾ ഹംസ, പോലീസ് ഓഫീസർ ഷംനാസ് എന്നിവരുടെ സാന്നിധ്യത്തിൽ പേഴ്‌സ് കൈമാറി. കോടഞ്ചേരി സ്വദേശി തുരുത്തേൽ ജോഷി വർഗീസിന്റേതായിരുന്നു നഷ്ടപ്പെട്ട രേഖകളുള്ള പേഴ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജൈനമത പുണ്യ കേന്ദ്രങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി ജൈൻ സമാജ റാലി.
Next post ക്ഷേമോത്സവം; പണിപ്പുര കുടിനീർ പദ്ധതി സമർപ്പിച്ചു
Close

Thank you for visiting Malayalanad.in