ഇരട്ടക്കുട്ടികളുടെ കൂടുംബങ്ങളിൽ പ്രശ്നങ്ങൾ വിവിധ വകുപ്പുകളെ ധരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ

.
കൽപ്പറ്റ:സംസ്ഥാനത്ത് എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലമെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് ജല വിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റ്യൻ . കേന്ദ്രസർക്കാരിൻ്റെ സഹായത്തോടെ ജലജീവൻ മിഷൻ വഴി ഇത് യാഥാർത്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇരട്ടക്കുട്ടികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകം മുഴുവൻ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ കേരളത്തിൽ ക്ഷാമമുണ്ടാകാതിരിക്കാനാണ് സർക്കാരിൻ്റെ ശ്രമമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയായി ഇന്ന് ലഹരി ഉപയോഗം മാറിയെന്നും ഇതിനെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഇരട്ടക്കുട്ടികളും ഒറ്റ പ്രസവത്തിൽ അതിൽ കൂടുതലും കുട്ടികളുള്ള മാതാപിതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മറ്റ് വകുപ്പുകളുടെ ശ്രദ്ധയിൽ പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു .
സംഗമത്തിൽ പങ്കെടുത്തവരിൽ നറുക്കെടുപ്പിലൂടെ വിജയിച്ച മിത്ര, മീര സഹോദരിമാരെയും ഏറ്റവും പ്രായം കൂടിയ ഇരട്ടകളായ രവീന്ദ്രൻ ,ശശീന്ദ്രൻ എന്നിവരെയും ഏറ്റവും പ്രായം കുറഞ്ഞ മൂന്ന് സഹോദരങ്ങളായ ഐ ലിൻ എൽസ ഷിബു, അമിയ റോസ് ഷിബു, അയാൻ സാൻ ഷിബു എന്നിവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് കലാകാരൻമാരും ഇരട്ടകളുമായ രമേശ് ,രതീഷ് സഹോദരൻമാരെയും ചടങ്ങിൽ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ ഡോ.ഫാ. തോമസ് ജോസഫ് തേരകം ,കൺവീനർ അഡ്വ.റെജിമോൾ ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ

ആകെ 104 കുടുംബങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തപ്പോൾ ഒറ്റ പ്രസവത്തിൽ മൂന്ന് മക്കളുള്ള ഏഴ് കുടുംബങ്ങളും നാല് മക്കളുള്ള നാല് കുടുംബങ്ങളും സംബന്ധിച്ചു. വിവിധ രാഷ്ട്രീയ- മത-‘ സംഘടനാ നേതാക്കൾ ആശംസകളർപ്പിക്കാനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ നടപടിയാവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ – മുഖ്യമന്ത്രിക്ക് പരാതി നൽകി
Next post സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ അരിവാൾ രോഗ നിയന്ത്രണ പദ്ധതി ആരംഭിച്ചു
Close

Thank you for visiting Malayalanad.in