ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ നടപടിയാവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ – മുഖ്യമന്ത്രിക്ക് പരാതി നൽകി

സുൽത്താൻ ബത്തേരി :സുൽത്താൻ ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറക്കാൻ അനാസ്ഥ കാണിച്ച ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ നടപടിയാവശ്യപ്പെട്ടും ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി .
സുൽത്താൻ ബത്തേരി ടൗണിൽ ജനുവരി ആറിന് പുലർച്ചെ കാട്ടാന പരിഭ്രാന്തി സൃഷ്ടിച്ച് കാൽനട യാത്രികനെ ആക്രമിക്കുകയും, സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്ത്, നാടിനെ മുൾമുനയിൽ നിർത്തിയ സാഹചര്യവുമുണ്ടായി. ഗൂഡല്ലൂരിനെ വിറപ്പിച്ച 2 പേരെ കൊലപ്പെടുത്തിയ പി എം 2 എന്ന കൊലയാളി മോഴയാനയാണ് നഗരത്തിൽ അക്രമം സൃഷ്ടിച്ചത്. ഗൂഡല്ലൂരിൽ സ്ഥിരം പ്രശ്നക്കാരൻ ആയതോടെ മയക്കു വെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടതാണ് ഈ ആനയെ. ഇതേ തുടർന്ന് വൈൽഡ്ലൈഫ് വാർഡൻ അബ്ദുൾ അസീസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങിന് ആനയെ മയക്കു വെടി വെച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് കൊടുത്തിട്ട് മണിക്കൂറുകൾ കാത്തിരുന്നിട്ടും അതിനുള്ള ഉത്തരവിറങ്ങിയില്ല. തുടർ താനും ബത്തേരി നഗരസഭാ അധ്യക്ഷനടക്കമുള്ള ജനപ്രതിനിധികൾ വന്യജീവി സങ്കേത ഡിവിഷൻ ഓഫീസ് ഉപരോധിച്ചതിന് ശേഷമാണ് ആനയെ മയക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് ലഭ്യമായതെന്ന് എം.എൽ.എ പരാതിയിൽ വ്യക്തമാക്കി. നാട് മുഴുവൻ ആശങ്കയിലിരിക്കുന്ന സാഹചര്യത്തിൽ ചീഫ് ലൈഫ് വാർഡന്റെ നിരുത്തരവാദിത്തപരമായ സമീപനം മൂലം ആനയെ സമയബന്ധിതമായി പിടികൂടുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ താമസം നേരിടുന്ന സാഹചര്യമുണ്ടായി. അതുപോലെ വയനാട്ടിൽ നിന്നും പാലക്കാട്ടേക്ക് പിൻവലിച്ച് കുങ്കി ആനകളെ തിരിച്ച് വയനാട്ടിൽ എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനും, ഫോറസ്റ്റ് ചീഫ് വെറ്റിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള ആർ.ആർ.ടി ടീമിനെ വയനാട്ടിൽ തന്നെ നിലനിർത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും നടപടിയുണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഉത്തരവിറക്കാൻ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിനും ജനങ്ങളെ ആകെ ആശങ്കയിൽ ആക്കിയിട്ടുള്ള വിഷയം പരിഹരിക്കുന്നതിനാവിശ്യമായ ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്-പരിസ്ഥിതി ചിന്തകൾ : സെമിനാർ സംഘടിപ്പിച്ചു
Next post ഇരട്ടക്കുട്ടികളുടെ കൂടുംബങ്ങളിൽ പ്രശ്നങ്ങൾ വിവിധ വകുപ്പുകളെ ധരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ
Close

Thank you for visiting Malayalanad.in