കാപ്പി കർഷകരെ സഹായിക്കാൻ ആഭ്യന്തര വിപണിയിൽ ഇടപ്പെട്ട് കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നു.

കാപ്പി കർഷകരെ സഹായിക്കാൻ കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പശ്ചാതലത്തിൽ ഉൽപ്പാദന വർദ്ധനവ് കൂടി ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ വിശദീകരിക്കാൻ ഫീൽഡ് ഡേ പരിപാടി നടത്തും. കൽപ്പറ്റ ഓണി വയലിലെ കാപ്പി തോട്ടത്തിൽ ഈ വരുന്ന പത്താം തിയതി ചൊവ്വാഴ്ചയാണ് പരിപാടി.
ആഭ്യന്തര വിപണിയിൽ ഇടപെടുന്നതിൻ്റെ ഭാഗമായാണ് പ്രീമിയം ബ്രാൻഡ് കാപ്പിയുമായി കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്‌.. കോഫി ബോർഡിൻ്റെ നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോഫി ശാസ്ത്ര, ബാരിസ്റ്റ സ്കിൽസ്, സംരംഭകത്വ വികസനം, കാപ്പി ചെറുകിട വ്യാപാരം എന്നീ ആഭ്യന്തര വിപണി പ്രോത്സാഹന പദ്ധതികളാണ് കോഫി ബോർഡ് നടപ്പാക്കുന്നതെന്ന് കോഫി ബോർഡ് മെമ്പർ സുരേഷ് അരി മുണ്ട, ജോയിൻ്റ് ഡയറക്ടർ ഡോ.എം. കറുത്തമണി എന്നിവർ പറഞ്ഞു. അന്താരാഷ്ട്ര ഓൺലൈൻ വിപണന ശൃംഖലകളായ ആമസോൺ, ഫ്ളിപ്പ് കാർട്ട് എന്നിവ വഴി പ്രീമിയം ബ്രാൻഡ് കാപ്പി ലഭ്യമാക്കിയിട്ടുണ്ട്. ഭൗമ സുചിക പദവി ലഭിച്ച കൂർഗ് അറബിക്ക, വയനാട് റോബസ്റ്റ , ചിക്കമംഗ്ളൂർ അറബിക്ക, അറബിക്ക – റോബസ്റ്റ ബ്ലെൻഡ് എന്നീ കാപ്പി ഇനങ്ങൾ.കോഫീസ് ഓഫ് ഇന്ത്യ എന്ന ബ്രാൻഡിലും ലഭിക്കും. ഈ കാപ്പികളുടെ രുചിയിലൂടെ ഉപഭോക്താക്കളെ തൃപ്തി പ്പെടുത്താൻ മികച്ച കാപ്പിത്തോട്ടങ്ങളിൽ നിന്നുള്ള കാപ്പി ആണ് ബോർഡ് തിരഞ്ഞെടുക്കുന്നതെന്ന് ഇവർ പറഞ്ഞു.
ചെറുകിട സംരംഭകർക്ക് കോഫി റോസ്റ്റിംഗ്, ഗ്രൈൻഡിംഗ്, പാക്കിംഗ് തുടങ്ങിയ മേഖലകളിൽ സഹായം നൽകി വരുന്നുണ്ടന്നും ഇവർ പറഞു.
കേരളത്തിൽ 85,000 ഹെക്ടർ സ്ഥലത്താണ് കാപ്പികൃഷിയുള്ളത് .ഇതിൽ 65,000 ഹെക്ടർ കൃഷിയിടവും വയനാട്ടിലാണ്. വയനാട് ജില്ലയിൽ 65000 കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗം കാപ്പികൃഷിയാണ്. പ്രതിവർഷം 65,000 മെട്രിക് ടൺ കാപ്പി വയനാട്ടിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എക്സ്‌പേർട് ടോക്കും ഗോത്രായനവും സംഘടിപ്പിച്ചു
Next post കാലാവസ്ഥാ വ്യതിയാനം: കോഫി ബോർഡ് ഫീൽഡ് ഡേ ചൊവ്വാഴ്ച വയനാട്ടിൽ
Close

Thank you for visiting Malayalanad.in